ETV Bharat / sports

സൂപ്പർ ഓവറില്‍ ' സൂപ്പറായി ' ടീം ഇന്ത്യ - സൂപ്പർ ഓവറില്‍ ' സൂപ്പറായി ' ടീം ഇന്ത്യ

അവസാന ഓവർ എറിഞ്ഞ ശാർദുല്‍ താക്കൂർ ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ കളി സൂപ്പർ ഓവറിലേക്ക് വഴിമാറുകയായിരുന്നു. ശാർദുർ താക്കൂറാണ് കളിയിലെ കേമൻ. കിവീസിന് എതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം ജയം. പരമ്പരയില്‍ ഇന്ത്യ (4-0)ത്തിന്‍റെ അപരാജിത ലീഡും ഇന്ത്യ സ്വന്തമാക്കി.

India vs New Zealand, 4th T20I: Kiwis lose second super over in a row against India
സൂപ്പർ ഓവറില്‍ ' സൂപ്പറായി ' ടീം ഇന്ത്യ
author img

By

Published : Jan 31, 2020, 7:07 PM IST

Updated : Jan 31, 2020, 7:50 PM IST

വെല്ലിങ്ടൺ; രണ്ട് ദിവസം മുൻപ് ഹാമില്‍ട്ടണില്‍ രോഹിത് ശർമ്മ സൂപ്പർ ഓവറിലെ അവസാന രണ്ട് പന്തുകൾ സിക്സ് അടിച്ചപ്പോൾ ഇന്ത്യയ്ക്ക് സ്വന്തമായത് ന്യൂസിലൻഡിലെ ആദ്യ പരമ്പര ജയമാണ്. രോഹിത് ശർമ അടിച്ചു തകർത്ത അതേ സ്ഥലത്ത് നിന്നാണ് ഇന്ന് വെല്ലിങ്ടണില്‍ ലോകേഷ് രാഹുല്‍ തുടങ്ങിയത്. ഇന്ത്യ- ന്യൂസിലൻഡ് ടി-20 പരമ്പരയിലെ നാലാം മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടപ്പോൾ കിവീസ് ഉയർത്തിയത് 14 റൺസ് വിജയലക്ഷ്യം.

India vs New Zealand, 4th T20I: Kiwis lose second super over in a row against India
സൂപ്പർ ഓവറില്‍ ' സൂപ്പറായി ' ടീം ഇന്ത്യ
ആദ്യ പന്ത് സിക്സാക്കി മാറ്റി ലോകേഷ് രാഹുല്‍ ഇന്ത്യൻ പ്രതീക്ഷ വാനോളം ഉയർത്തി. രണ്ടാം പന്ത് ബൗണ്ടറി കടന്നു. പിന്നീട് രാഹുല്‍ പുറത്തായെങ്കിലും നായകൻ കോലി അഞ്ചാം പന്ത് ബൗണ്ടറി കടത്തിയപ്പോൾ കിവീസിന് എതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം ജയം. പരമ്പരയില്‍ ഇന്ത്യ (4-0)ത്തിന്‍റെ അപരാജിത ലീഡും ഇന്ത്യ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യ സൂപ്പർ ഓവറില്‍ വിജയം നേടുന്നത്. മത്സരത്തില്‍ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് അവസാന ഓവറില്‍ ഏഴ് റൺസ് മാത്രമായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവർ എറിഞ്ഞ ശാർദുല്‍ താക്കൂർ ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ കളി സൂപ്പർ ഓവറിലേക്ക് വഴിമാറുകയായിരുന്നു. ശാർദുർ താക്കൂറാണ് കളിയിലെ കേമൻ.

കഴിഞ്ഞ മത്സരത്തിന് സമാനമായി ആദ്യം ബാറ്റ് ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നേടിയത് 165 റൺസാണ് നേടിയത്. കഴിഞ്ഞ മത്സരത്തിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ ഇന്ന് വെല്ലിങ്ടണിലെ നാലാം മത്സരത്തിനിറങ്ങിയത്. പകരം മലയാളി താരം സഞ്ജു സാംസണും പേസ് ബൗളർ നവദീപ് സെയ്‌നിയും ടീമിലെത്തി. ഓപ്പണറായി രാഹുലിനൊുപ്പം ക്രീസിലെത്തിയ സഞ്ജു എട്ടു റൺസുമായി മടങ്ങിയപ്പോൾ പിന്നാലെ വന്നവരെല്ലാം നിരാശപ്പെടുത്തി. കോലി (11), അയ്യർ (1), ദുബെ (12 ) എന്നിവർ വളരെ വേഗം പുറത്തായി. എന്നാല്‍ രാഹുലിനൊപ്പം മനീഷ് പാണ്ഡെ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോറിങിന് വേഗം കൂടി.

ടിം സെയ്ഫർട്ട്

രാഹുല്‍ 39 റൺസെടുത്ത് പുറത്തായപ്പോൾ വാലറ്റത്തെ കൂട്ടുപിടിച്ച് പാണ്ഡെ ഇന്ത്യൻ സ്കോർ 150 കടത്തി. പാണ്ഡെ 36 പന്തില്‍ 50 റൺസുമായി പുറത്താകാതെ നിന്നു. ശാർദുല്‍ താക്കൂർ 20 റൺസും സെയ്‌നി 11 റൺസും അക്കൗണ്ടില്‍ ചേർത്തതോടെ ഇന്ത്യ 20 ഓവറില്‍ 165 റൺസെടുത്തു. രണ്ടാമത് ബാറ്റ് ചെയ്ത കിവീസിന് വേണ്ടി കോളിൻ മൺറോ (64), ടിം സെയ്‌ഫർട്ട് (57) എന്നിവർ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ജയം മാത്രം അകന്നു നിന്നു. തോളെല്ലിന് പരിക്കേറ്റ നായകൻ കെയ്ൻ വില്യംസൺ ഇല്ലാതെയാണ് ഇന്ന് കിവീസ് കളിക്കാനിറങ്ങിയത്. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി രണ്ടിന് മൗണ്ട് മാൻഗനൂയില്‍ നടക്കും.

Intro:Body:

India lost

Conclusion:
Last Updated : Jan 31, 2020, 7:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.