പുനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് പതിഞ്ഞ തുടക്കം. രോഹിത് ശർമയും ശിഖർ ധവാനുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ആദ്യ പത്തോവറില്‍ 39 റൺസാണ് സഖ്യം നേടിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സാണ് ടീമിന്‍റെ സമ്പാദ്യം. 42 പന്തില്‍ 28 റണ്‍സെടുത്ത രോഹിത്താണ് പുറത്തായത്. 41 റണ്‍സുമായി ധവാനും ഏഴ് റണ്‍സുമായി കോലിയുമാണ് ക്രീസില്‍.
ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയാന്‍ മോർഗൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതേസമയം ഇന്ത്യയ്ക്കായി രണ്ട് താരങ്ങള്‍ ഇന്ന് അരങ്ങേറ്റം നടത്തുന്നുണ്ട്. ക്രുനാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്‌ണയുമാണ് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിനിറങ്ങുന്നത്. 18 ടി20 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള താരണാണ് ക്രുനാല്‍. വിജയ് ഹസാരേയില്‍ നടത്തിയ പ്രകടനമാണ് ഇരുവര്‍ക്കും ഏകദിന ടീമില്‍ ഇടം നല്‍കിയത്. കര്‍ണാടകയ്‌ക്കായി ഏഴ് മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റ് നേടാന്‍ പ്രസിദ്ധിനായിരുന്നു.
ടീം:
ഇന്ത്യ: രോഹിത് ശർമ, ശിഖ ർ ധവാൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ. എൽ. രാഹുൽ, ഹർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, ശാർദുൽ താക്കൂർ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ
ഇംഗ്ലണ്ട്: ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, മോർഗൻ, ജോസ് ബട്ലർ, സാം ബില്ലിങ്സ്, മൊയിൻ അലി, സാമ കൂറാൻ, ടോം കൂറാൻ, ആദിൽ റഷീദ്, മാർക്ക് വുഡ്.