ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്ക് എതിരെ ബംഗളൂരുവില്‍ നടക്കുന്ന ഏകദിന മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. ആന്ധ്രാപ്രദേശിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ കെ എസ് ഭരതിനെയാണ് ടീമില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുമുഖമായ ഭരതിനോട് ടീമിനൊപ്പം ചേരാന്‍ ബിസിസിഐ ആവശ്യപെട്ടു. സഞ്ജു സാംസണും ഇഷാന്‍ കിഷനും ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഏർപ്പെട്ടിരിക്കുന്നതിനാലാണ് സെലക്ഷന്‍ കമ്മിറ്റി 26 കാരനായ ഭരതിന്‍റെ പേര് നിർദ്ദേശിച്ചത്. റിസർവ് വിക്കറ്റ് കീപ്പറായാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കരണത്താല്‍ റിഷഭിന് പകരം ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കാക്കുന്ന ലോകേഷ് രാഹുലിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭരതിന് അവസരം ലഭിക്കും.
-
UPDATE - K S Bharat named back-up wicket-keeper for 2nd ODI.
— BCCI (@BCCI) January 17, 2020 " class="align-text-top noRightClick twitterSection" data="
Full details here - https://t.co/c9Pk84rkbM #TeamIndia pic.twitter.com/ulOi6aKnRg
">UPDATE - K S Bharat named back-up wicket-keeper for 2nd ODI.
— BCCI (@BCCI) January 17, 2020
Full details here - https://t.co/c9Pk84rkbM #TeamIndia pic.twitter.com/ulOi6aKnRgUPDATE - K S Bharat named back-up wicket-keeper for 2nd ODI.
— BCCI (@BCCI) January 17, 2020
Full details here - https://t.co/c9Pk84rkbM #TeamIndia pic.twitter.com/ulOi6aKnRg
നേരത്തെ ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ഏകദിനത്തില്‍ പരിക്കേറ്റ് പുറത്തായ റിഷഭ് പന്ത് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്. ഒസിസ് ബൗളർ പാറ്റ് കമ്മിന്‍സിന്‍റെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ടാണ് റിഷഭിന് പരിക്കേറ്റത്. 44-ാം ഓവറിലായിരുന്നു സംഭവം. പരിക്കേറ്റ പന്തില്‍ തന്നെ ആഷ്‌ടണ്‍ ടര്‍ണര്‍ക്ക് ക്യാച്ച് വഴങ്ങി താരം പുറത്തായിരുന്നു. മുംബൈയില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.