ETV Bharat / sports

2020 ഓവർ 50 ലോക കപ്പിൽ ഇന്ത്യ പങ്കെടുക്കും - ഓവർ 50 ലോക കപ്പ്

2018ൽ സിഡ്നിയിൽ നടന്ന ആദ്യ 50 ഓവർ ലോകകപ്പ് ഓസ്ട്രേലിയയാണ് നേടിയത്. ടൂർണമെന്‍റ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകരിച്ചിട്ടില്ല.

India to participate in Over 50s World Cup 2020  2020 ഓവർ 50 ലോക കപ്പിൽ ഇന്ത്യ പങ്കെടുക്കും  ഓവർ 50 ലോക കപ്പ്  Over 50s World Cup 2020
Over 50s World Cup
author img

By

Published : Dec 3, 2019, 1:46 PM IST

ന്യൂഡൽഹി: അടുത്ത വർഷം മാർച്ച് 11 മുതൽ 24 വരെ കേപ് ടൗണിലും ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലൻബോഷിലും നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പിൽ ഇന്ത്യ പങ്കെടുക്കും.
വിൻ‌ഡീസ്, നമീബിയ, സിംബാബ്‌വെ എന്നിവയും അടുത്ത വർഷം ടൂർണമെന്‍റിൽ അരങ്ങേറ്റം കുറിക്കും. ശൈലേന്ദ്ര സിംഗ് ഇന്ത്യയെ നയിക്കും.
ടൂർണമെന്‍റില്‍, ഇന്ത്യയെ പാകിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളോടൊപ്പം 'ബി' ഡിവിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവയീണ് ഡിവിഷൻ 'ബി'യിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ.
"ഞാൻ 15 വർഷമായി ബോംബെ ജിമ്മിന്റെ ക്യാപ്റ്റനാണ്, അവരുടെ 83 ടീമിനെയും പ്രതിനിധീകരിച്ചു. ഇംഗ്ലണ്ടിലെയും സ്കോട്ട്ലൻഡിലെയും കൗണ്ടി ക്രിക്കറ്റിലെ മഹാന്മാർക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. ഇന്ത്യയെ നയിക്കാൻ അവസരം കിട്ടിയതിന്‍റെ ആവേശത്തിലാണ് ഞാൻ. ഇന്ത്യ ഓവർ 50 കളുടെ അസോസിയേഷന്‍റെ പ്രസിഡന്‍റായ അജോയ് റോയിയ്‌ക്കൊപ്പം കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് രാജ്യത്തിന് അഭിമാനിമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നത്, ”ശൈലേന്ദ്ര പറഞ്ഞു.

ശൈലേന്ദ്ര ഇന്ത്യയെ പ്രതിനിധീകരിച്ച് 50 ഓവർ ക്രിക്കറ്റിൽ പങ്കെടുക്കാൻ പോകുന്നു എന്നത് ഒരു മനോഹരമായ നിമിഷമാണെന്നും അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ മുഴുവൻ ടീം അംഗങ്ങളെയും താൻ ആശംസിക്കുന്നുവെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവും പറഞ്ഞു. 2018ൽ സിഡ്നിയിൽ നടന്ന ആദ്യ 50 ഓവർ ലോകകപ്പ് ഓസ്ട്രേലിയയാണ് നേടിയത്. ടൂർണമെന്‍റ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകരിച്ചിട്ടില്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.