ETV Bharat / sports

രാജ്കോട്ടില്‍ ജയം; തിരിച്ചടിച്ച് ഇന്ത്യ - ഓസ്‌ട്രേലിയ വാർത്ത

ഓസ്‌ട്രേലിയക്ക്  എതിരെ രാജ്കോട്ടില്‍ ഇന്ത്യ 36 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ഇതോടെ ജനുവരി 19-ന് ബംഗളൂരുവില്‍ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇരു ടീമുകൾക്കും നിർണായകമായി

India News  Australia News  Virat Kohli News  ഇന്ത്യ വാർത്ത  ഓസ്‌ട്രേലിയ വാർത്ത  വിരാട് കോലി വാർത്ത
ഷമി
author img

By

Published : Jan 17, 2020, 10:07 PM IST

രാജ്കോട്ട്: ഓസ്‌ട്രേലിയക്ക് എതിരെ തിരിച്ചടിച്ച് കോലിയും കൂട്ടരും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ രാജ്കോട്ടില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 36 റണ്‍സിന്‍റെ വിജയം.

341 റണ്‍സെന്ന വിജയ ലക്ഷ്യവുമായി രാജ്‌കോട്ടില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദർശകർ 49.1 ഓവറില്‍ 304 റണ്‍സെടുത്ത് കൂടാരം കയറി. സ്‌റ്റീവ് സ്‌മിത്തും മാർനസ് ലബുഷെയിനും മാത്രമാണ് ഓസിസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മൂന്നാമനായി ഇറങ്ങിയ സ്‌മിത്ത് 98 റണ്‍സെടുത്തും ലബുഷെയ്ന്‍ 46 റണ്‍സെടുത്തും പുറത്തായി. ഓപ്പണർമാരായ ഡേവിഡ് വാർണർ 15 റണ്‍സെടുത്തും ആരോണ്‍ ഫിഞ്ച് 33 റണ്‍സെടുത്തും പുറത്തായി.

ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ രവീന്ദ്ര ജഡേജ, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ട്ടത്തില്‍ 340 റണ്‍സെടുത്തു. ഓപ്പണർമാരായ രോഹിത് ശർമ്മയും 42 റണ്‍സെടുത്തും ശിഖർ ധവാന്‍ 96 റണ്‍സെടുത്തും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. വണ്‍ ഡൗണായി ഇറങ്ങിയ നായകന്‍ വിരാട് കോലി 78 റണ്‍സെടുത്തും അഞ്ചാമതായി ഇറങ്ങിയ ലോകേഷ് രാഹുല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തും തിളങ്ങി. 52 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉൾപ്പെടെ 80 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയക്കായി സ്‌പിന്‍ ബോളർ ആദം സാംപ മൂന്ന് വിക്കറ്റും കെയ്ന്‍ റിച്ചാർഡ്‌സണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

രാജ്കോട്ടില്‍ ജയിച്ചതോടെ 1-1ന് ഇന്ത്യ പരമ്പര സമനിലയിലാക്കി. ഇതോടെ ജനുവരി 19-ന് ബംഗളൂരുവില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരം നിർണായകമാകും. ബംഗളൂരുവില്‍ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ മുബൈയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സന്ദർശകരോട് ഇന്ത്യ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

Intro:Body:

Rajkot: India thrashed Australia in the second ODI to level the three-match series 1-1 here at Saurashtra Cricket Association Stadium on Friday. 

Batting first India set 341 runs target for the Aussies who lost openers David Warner and Aaron Finch early as Mohammed Shami and Ravindra Jadeja kept the visitors under check from the beginning of their innings. 

As Australia captain Finch asked India to bat first, opener Rohit Sharma and Shikhar Dhawan laid the foundation of Indian innings building a solid 81-run partnership. While Rohit scored 42 Dhawan missed his 18th ODI ton by four runs. 

Meanwhile, Rohit added another feather to his cap during his 42 runs knock as he became the fastest batsman to score 7,000 runs as an opener, surpassing Hashim Amla and Sachin Tendulkar. 

Though Australia lost centurions of first ODI, Warner and Finch early Steve Smith and Marnus Labuschagne, who made his ODI batting debut on Friday, built 96 runs fourth-wicket partnership to bring Australia back in the match. 

When things started tilting towards Australia city boy Jadeja gave India much needed breakthrough scalping the wicket of Labuschagne. The southpaw scored 46 off 47 balls. 

From there a rather promising duel started to fizzle out with quick dismissals of Alex Carey and Steve Smith. In both cases, Kuldeep Yadav was the bowler. While Smith was bamboozled Carey was caught by captain Virat Kohli. 

Shami added further blow to Australia as he castled Ashton Turner and Pat Cummins in the 44th over. However, he missed the hat-trick as his toe crusher missed Mitchell Starc's leg stump. 

The series decider, third ODI, will be played in Bengaluru on January 19. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.