റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. വെളിച്ചക്കുറവ് മൂലം ഒന്നാം ദിവസം നേരത്തെ കളി അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 224 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും (117), അര്‍ദ്ധസെഞ്ച്വറി കടന്ന അജിങ്ക്യ രഹാനെയുമാണ് (83) ക്രീസില്‍.
-
🤘🤙#INDvSA pic.twitter.com/Q82AawwQOQ
— BCCI (@BCCI) October 19, 2019 " class="align-text-top noRightClick twitterSection" data="
">🤘🤙#INDvSA pic.twitter.com/Q82AawwQOQ
— BCCI (@BCCI) October 19, 2019🤘🤙#INDvSA pic.twitter.com/Q82AawwQOQ
— BCCI (@BCCI) October 19, 2019
സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ രോഹിത്-രഹാനെ സഖ്യത്തിന്‍റെ 185 റണ്‍സ് കൂട്ടുകെട്ടാണ് കരകയറ്റിയത്. മായങ്ക് അഗര്‍വാള്‍ (10), ചേതേശ്വര്‍ പൂജാര (0), വിരാട് കോഹ്‌ലി (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. തുടക്കത്തില്‍ ടോസിന്‍റെ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു. തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ബാറ്റിങ് നിരയെ മുന്നില്‍കണ്ട് ബാറ്റിങ് തെരഞ്ഞെടുക്കാന്‍ കോഹ്ലിക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഇരട്ടസെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളും സെഞ്ച്വറി പതിവാക്കിയ ഹിറ്റ്മാനും മികച്ച തുടക്കം നല്‍കുമെന്ന് പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് തെറ്റി. സ്‌കോര്‍ ബോര്‍ഡ് 12 റണ്‍സിലെത്തിയപ്പോല്‍ കഗീസോ റബാഡയുടെ പന്തില്‍ ബാറ്റ് വച്ച മായങ്കിന് പിഴച്ചു. ബാറ്റിലുരസി തെറിച്ച പന്ത് മൂന്നാം സ്ലിപ്പില്‍ എല്‍ഗറിന്‍റെ കൈക്കുള്ളിലെത്തി. പിന്നാലെയെത്തിയ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാരക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. പതിവുരീതിയില്‍ കളിച്ചുതുടങ്ങിയ പൂജാരക്ക് നേരിട്ട ഒന്‍പതാം പന്തില്‍ കൂടാരം കയറേണ്ടിവന്നു. റബാഡെ തന്നെയായിരുന്ന ഇത്തവണയും പന്തെറിഞ്ഞത്. ഒരു റണ്‍സുപോലും നേടാനാകാതെ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പൂജാര മടങ്ങി. ടീം സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് മാത്രം. പരമ്പരയില്‍ ആദ്യമായി നൂറ്റമ്പത് റണ്‍സെടുക്കുന്നതിന് മുന്‍പ് ഇന്ത്യയ്‌ക്ക് രണ്ടാം വിക്കറ്റ് നഷ്‌ടമായി. വിസാഗ് ടെസ്റ്റില്‍ മുപ്പത്തിനാലും പൂനെ ടെസ്റ്റില്‍ 163 റണ്‍സിനു ശേഷവുമായിരുന്നു ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്‌ടമായത്.
-
R & R going strong with a 100-run stand #TeamIndia #INDvSA @Paytm 🇮🇳🇮🇳 pic.twitter.com/tvpsUijN2T
— BCCI (@BCCI) October 19, 2019 " class="align-text-top noRightClick twitterSection" data="
">R & R going strong with a 100-run stand #TeamIndia #INDvSA @Paytm 🇮🇳🇮🇳 pic.twitter.com/tvpsUijN2T
— BCCI (@BCCI) October 19, 2019R & R going strong with a 100-run stand #TeamIndia #INDvSA @Paytm 🇮🇳🇮🇳 pic.twitter.com/tvpsUijN2T
— BCCI (@BCCI) October 19, 2019
15-ാം ഓവറില്‍ ക്യാപ്‌റ്റന്‍ കോഹ്‌ലിയും കീഴടങ്ങി. ടെസ്റ്റിലെ തന്‍റെ ആദ്യവിക്കറ്റ് സ്വന്തമാക്കിയ ആന്‍ റിച്ച് നോര്‍ജേയായിരുന്നു റണ്‍മെഷീനെ പുറത്താക്കിയത്. 12 റണ്‍സുമായി കോഹ്‌ലി മടങ്ങയിപ്പോള്‍ 39 റണ്‍സ് മാത്രമായിരുന്നു ഇന്ത്യന്‍ സമ്പാദ്യം. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുഭാഗത്ത് പിടിച്ചുനിന്ന രോഹിത്തിന് കൂട്ടായി രഹാനെ എത്തിയതോടെ ഇന്ത്യ കളി തിരിച്ചുപിടിച്ചു. സൂക്ഷ്‌മതയോടെ കളിച്ച ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് കൂട്ടിച്ചേര്‍ത്തു. എഴുപതാം പന്തില്‍ അര്‍ദ്ധസെഞ്ച്വറിയിലെത്തിയ അജിങ്ക്യ രഹാനെ രോഹിത്തിനൊപ്പം നിന്നു. പിന്നാലെ 95 റണ്‍സില്‍ നില്‍ക്കേ സേവാഗ് സ്‌റ്റൈലില്‍ സിക്‌സറടിച്ച് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ കരിയറിലെ തന്‍റെ ആറാം ടെസ്റ്റ് സെഞ്ച്വറിയിലെത്തി. തുടര്‍ന്ന് കരുതലോടെ കളിച്ച സഖ്യം ആദ്യദിനം കൂടുതല്‍ നഷ്‌ടം വരുത്താതെ ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. രണ്ട് വിക്കറ്റ് നേടിയ റബാഡയും ഒരു വിക്കറ്റ് നേടിയ നോര്‍ജേയും ദക്ഷിണാഫ്രിക്കന്‍ നിരയിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.