ETV Bharat / sports

വീണ്ടും വില്ലനായി മഴ; ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു

ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരുടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചു.

author img

By

Published : Jun 13, 2019, 8:28 PM IST

വീണ്ടും വില്ലനായി മഴ; ഇന്ത്യ - ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു

നോട്ടിംഹാം: ലോകകപ്പില്‍ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്‍റ് വീതം നേടി. ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കുന്ന നാലാം മത്സരമാണ് ഇത്.

പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാനായി എത്തിച്ചേര്‍ന്ന ആരാധകർക്ക് നിരാശ സമ്മാനിച്ച ദിവസമായിരുന്നു ഇന്ന്. ഹാട്രിക്ക് ജയം പ്രതീക്ഷിച്ച ഇരുടീമുകൾക്കും ഇന്ന് നിരാശയായിരുന്നു ഫലം. ട്രന്‍റ് ബ്രിഡ്ജില്‍ ഇന്നലെ പെയ്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞിരുന്നതോടെ മത്സരത്തിന്‍റെ ടോസ് വൈകി. പിന്നാലെ മഴ വീണ്ടും ശക്തിയായി പെയ്തതോടെ ടീമുകളും അമ്പയർമാരും പ്രതിരോധത്തിലായി. പിന്നീട് പലതവണ പരിശോധന നടത്തിയ ശേഷം മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ പാകിസ്ഥാൻ - ശ്രീലങ്ക, ദക്ഷിണാഫ്രിക്ക - വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് - ശ്രീലങ്ക എന്നീ മത്സരങ്ങളാണ് മഴ മൂലം ഉപേക്ഷിച്ചത്.

ഇരുടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചതോടെ നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്‍റുമായി ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്‍റുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.

Intro:Body:

India -  New Zealand washed out.txt

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.