ബ്രിസ്‌ബെയിൻ: ഗാബ സ്റ്റേഡിയത്തില്‍ 32 വർഷങ്ങൾക്ക് ശേഷം തോല്‍വിയറിയുമ്പോൾ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് നഷ്ടങ്ങൾ ഏറെയാണ്. ഇന്ത്യയെ തോല്‍പിച്ച് ടെസ്റ്റ് റാങ്കിങില്‍ കുതിപ്പ് നടത്താമെന്നും ഒന്നാമത് എത്താമെന്നുമുള്ള ഓസീസ് മോഹങ്ങൾ തകർന്നു. ഇന്നത്തെ ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.
അഞ്ച് സീരീസുകൾ കളിച്ച ഇന്ത്യയ്ക്ക് ഒൻപത് ജയവും മൂന്ന് തോല്‍വിയും അടക്കം 430 പോയിന്‍റുണ്ട്. 420 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും നാല് തോല്‍വിയുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 332 പോയിന്‍റ് മാത്രമാണുള്ളത്. ഇംഗ്ലണ്ട് നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണുള്ളത്. പാകിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് എന്നിവരാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
-
🇮🇳 India displace Australia to become the new No.2 in the @MRFWorldwide ICC Test Team Rankings 🎉#AUSvIND pic.twitter.com/ae4sPu3VdQ
— ICC (@ICC) January 19, 2021 " class="align-text-top noRightClick twitterSection" data="
">🇮🇳 India displace Australia to become the new No.2 in the @MRFWorldwide ICC Test Team Rankings 🎉#AUSvIND pic.twitter.com/ae4sPu3VdQ
— ICC (@ICC) January 19, 2021🇮🇳 India displace Australia to become the new No.2 in the @MRFWorldwide ICC Test Team Rankings 🎉#AUSvIND pic.twitter.com/ae4sPu3VdQ
— ICC (@ICC) January 19, 2021
-
India on 🔝
— ICC (@ICC) January 19, 2021 " class="align-text-top noRightClick twitterSection" data="
After the hard-fought win at The Gabba, India move to the No.1 spot in ICC World Test Championship standings 💥
Australia slip to No.3 👇#WTC21 pic.twitter.com/UrTLE4Rui0
">India on 🔝
— ICC (@ICC) January 19, 2021
After the hard-fought win at The Gabba, India move to the No.1 spot in ICC World Test Championship standings 💥
Australia slip to No.3 👇#WTC21 pic.twitter.com/UrTLE4Rui0India on 🔝
— ICC (@ICC) January 19, 2021
After the hard-fought win at The Gabba, India move to the No.1 spot in ICC World Test Championship standings 💥
Australia slip to No.3 👇#WTC21 pic.twitter.com/UrTLE4Rui0
അതേസമയം, ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ വമ്പൻ കുതിപ്പ് നടത്തി. 117 പോയിന്‍റുമായി ഇന്ത്യ ന്യൂസിലൻഡിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയ 113 പോയിന്‍റുമായി മൂന്നാം സ്ഥാനത്തായി. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.