ETV Bharat / sports

ഇന്ത്യയെ ഒറ്റപ്പെടുത്തണം: ജാവേദ് മിയാന്‍ദാദ് - പാക്കിസ്ഥാന്‍ വാർത്ത

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രക്ഷോഭം നടക്കുന്ന ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്

Javed Miandad  Pakistan  Lahore  Ehsan Mani  Pakistan Cricket Board  ജാവേദ് മിയാന്‍ദാദ് വാർത്ത  പാക്കിസ്ഥാന്‍ വാർത്ത  ലാഹോർ വാർത്ത
ജാവേദ് മിയാന്‍ദാദ്
author img

By

Published : Dec 27, 2019, 10:47 PM IST

ലാഹോർ: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇന്ത്യയെ ബഹിഷ്ക്കരിക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു രാജ്യവും ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇന്ത്യയില്‍ സന്ദർശനം നടത്തരുതെന്നും മിയാന്‍ദാദ് ആവശ്യപെട്ടു.

ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങൾ ശ്രദ്ധിക്കണം. ഐസിസി അവരെ ബഹിഷ്‌ക്കരിക്കണം. വിനോദ സഞ്ചാരികൾക്കോ മറ്റുള്ളവർക്കോ സുരക്ഷയില്ലാത്ത രാജ്യം പാക്കിസ്ഥാനല്ല ഇന്ത്യയാണ്. ഒരു കായിക താരമെന്ന നിലയില്‍ ഇന്ത്യയിലെ സാഹചര്യത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ അവിടെ എന്താണ് നടക്കുന്നതെന്ന് വീക്ഷിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ കായിക ഇനങ്ങളിലും ഇന്ത്യയില്‍ നിന്നും ബഹിഷ്‌ക്കരണം നേരിടുന്ന പാക്കിസ്ഥാന്‍റെ ഭാഗമായാണ് ഞാന്‍ സംസാരിക്കുന്നത്. എല്ലാ രാജ്യങ്ങളും നിലവിലെ സാഹചര്യത്തില്‍ പ്രതികരിക്കണമെന്നും ജാവേദ് മിയാന്‍ദാദ് അവശ്യപെട്ടു. വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപെട്ടത്.

Javed Miandad  Pakistan  Lahore  Ehsan Mani  Pakistan Cricket Board  ജാവേദ് മിയാന്‍ദാദ് വാർത്ത  പാക്കിസ്ഥാന്‍ വാർത്ത  ലാഹോർ വാർത്ത
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭം

നേരത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് ചെയർമാന്‍ എഹ്സാന്‍ മാനിയും ഇതേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പാകിസ്ഥാനെക്കാൾ സുരക്ഷ കുറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

മുന്‍ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദ്, പിസിബി ചെയർമാന്‍ എഹ്സാന്‍ മാനി എന്നിവർ

കഴിഞ്ഞ ദിവസം ശ്രിലങ്കക്ക് എതിരായ ടെസ്‌റ്റ് പരമ്പര 1-0ത്തിന് പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. കറാച്ചി ടെസ്‌റ്റില്‍ 263 റണ്‍സിന്‍റെ വിജയമാണ് പാകിസ്ഥന്‍ സ്വന്തമാക്കിയത്. അതിനുമുമ്പ് നടന്ന റാവല്‍പിണ്ടി ടെസ്‌റ്റില്‍ പാകിസ്ഥാന്‍ സമനില വഴങ്ങിയിരുന്നു.

Intro:Body:

Javed Miandad,  Pakistan,  Lahore, Ehsan Mani, Pakistan Cricket Board

Lahore: Veteran Pakistan cricketer Javed Miandad on Friday expressed that India is not a safe country to play cricket and International Cricket Council should boycott the national. The former Pakistan cricketer gave this opinion in the backdrop of the Citizenship Amendment Act (CAA) protests.

"People should take note of what is going on in India. I urge the ICC to boycott them," Miandad said in the video uploaded on the website.

"Not Pakistan but India is not a safe country for any tourist or anybody (sic). As human beings, we sportspersons should also stand up and condemn them.

"The entire world is watching and talking about what is going on there. I am speaking on behalf of Pakistan that all sporting ties must be suspended with India. All countries should take action against them," he said.

Earlier, Ehsan Mani had said, "India is a far greater security risk than Pakistan".

"We have proved that Pakistan is safe, if someone isn't coming then they should prove that it's unsafe. At this time, India is a far greater security risk than Pakistan," Mani was quoted as saying by cricketpakistan.com.pk.

Pakistan defeated Sri Lanka by 263 runs in the Karachi Test, thus winning what was an emotional two-match Test series 1-0. The Test series marked the return of Test cricket to Pakistan after 10 years. Sri Lanka were the last team to play Tests there, in 2009, when their tour was cut short by a terrorist attack on the team bus.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.