ETV Bharat / sports

പൂനെയില്‍ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു; ഇന്ത്യയ്ക്ക് പരമ്പര

ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക 189 റണ്‍സിന് കൂടാരം കയറി. 326 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ സാഹചര്യത്തിലാണ് കോലി സന്ദർശകരെ ഫോളോ ഓണിന് അയച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ്
author img

By

Published : Oct 13, 2019, 5:19 PM IST

Updated : Oct 13, 2019, 6:32 PM IST

പൂനെ: കോലിപ്പടക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. രണ്ടാം ടെസ്റ്റില്‍ ഒരുഘട്ടത്തിലും സന്ദർശകർക്ക് മുന്‍തൂക്കം നല്‍കാതെയാണ് ഇന്ത്യന്‍ ടീം പൂനെയില്‍ മുന്നേറിയത്. നാലാം ദിനം ഫോളോ ഓണിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 189 റണ്‍സിന് കൂടാരം കയറിയതോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര ഇന്ത്യക്ക് സ്വന്തമായി. 67. 2 ഓവറിലാണ് സന്ദർശകർ ഓൾ ഔട്ടായത്. ഇന്നിങ്സിനും 137 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബോളർമാർ നിലം പരിശാക്കിയത്. ഇതോടെ സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകൾ ജയിക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ഇന്നലെ 275 റണ്‍സിന് ആദ്യ ഇന്നിങ്സില്‍ ഓൾ ഔട്ടായ ദക്ഷിണാഫ്രിക്കയെ കോലി ഇന്ന് ഫോളോ ഓണിന് അയക്കുകയായിരുന്നു. 326 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ സാഹചര്യത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്കക്ക് ഫോളോ ഓണ്‍ ചെയ്യേണ്ടി വരുന്നത്. എന്നാല്‍ കളി തുടങ്ങി രണ്ടാമത്തെ പന്തില്‍ ഓപ്പണർ ആദിന്‍ മക്രം വിക്കറ്റിന് മുന്നില്‍ കുരുങ്ങി റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഇഷാന്ത് ശർമയാണ് ആദ്യ വിക്കറ്റ് എടുത്തത്.

പിന്നീട് വിക്കറ്റുകൾ ഓരോന്നായി കൊഴിയുകയായിരുന്നു. കുറച്ചെങ്കിലും പിടിച്ചുനിന്നത് ഡീന്‍ എല്‍ഗറായിരുന്നു. 72 പന്തില്‍ 48 റണ്‍സെടുത്ത എല്‍ഗർ ഉമേഷ് യാദവിന്‍റെ പന്തിലാണ് പുറത്തായത്. ആറാം ഓവറില്‍ ഡിബ്രുയിനെ ഉമേഷ് യാദവും പുറത്താക്കി. വിക്കറ്റിന് പിന്നില്‍ ക്യാച്ചിലൂടെ സാഹയാണ് ഡിബ്രുയിനെ പുറത്താക്കിയത്. 54 പന്തില്‍ അഞ്ച് റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസിയെ രവിചന്ദ്രന്‍ അശ്വിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പർ വർധമാന്‍ ഷാ മനോഹരമായ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. 54 പന്തില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു പുറത്താകുമ്പോൾ ഫാഫ് ഡുപ്ലേസിയുടെ സമ്പാദ്യം.

ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റുകൾ എടുത്തു. അരവിന്ദന്‍ അശ്വിന്‍ രണ്ട് വിക്കറ്റും ഇഷാന്ത് ശർമയും മുഹമ്മദ് സമിയും രണ്ട് വീതം വിക്കറ്റുകളും എടുത്തു. നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെടുത്ത് ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.

Intro:Body:Conclusion:
Last Updated : Oct 13, 2019, 6:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.