ETV Bharat / sports

ടെസ്റ്റ് റാങ്കിങ്; ഒന്നാം സ്ഥാനം നഷ്‌ടമായി കോലി - ടെസ്റ്റ് റാങ്കിങ് വാർത്ത

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നായകന്‍ വിരാട് കോലി ഉൾപ്പെടെ നാല് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരാണ് ഉൾപ്പെട്ടിരിക്കുന്നത്

Test rankings news  Steve Smith news  Virat Kohli news  വിരാട് കോലി വാർത്ത  ടെസ്റ്റ് റാങ്കിങ് വാർത്ത  സ്റ്റീവ് സ്‌മിത്ത് വാർത്ത
കോലി
author img

By

Published : Feb 26, 2020, 9:25 PM IST

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങില്‍ കോലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 906 പോയിന്‍റാണ് രണ്ടാം സ്ഥാനത്തുള്ള കോലിക്കുള്ളത്. അതേസമയം മികച്ച ഫോമിലുള്ള ഓസിസ് താരം സ്റ്റീവ് സ്മിത്ത് 911 പോയിന്‍റുമായി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ആദ്യ പത്തില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് ഉൾപ്പെട്ടത്. ഇന്ത്യന്‍ ഓപ്പണർ മായങ്ക് അഗർവാൾ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തേക്ക് എത്തിയപ്പോൾ ഉപനായകന്‍ അജിങ്ക്യാ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം ഇന്ത്യന്‍ താരം ചേതേശ്വർ പൂജാരക്ക് രണ്ട് സ്ഥാനം നഷ്‌ടമായി. നിലവില്‍ റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്താണ് പൂജാര. ഇംഗ്ലീഷ് താരം ജോ റൂട്ട് 764 പോയിന്‍റുമായി ഒരു സ്ഥാനം മെച്ചപ്പെടുത്തി എഴാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതായി. ഓസിസ് താരം മർനസ് ലബുഷെയിനെയാണ് വില്യംസണ്‍ മറികടന്നത്. ലബുഷെയിന്‍ ഒരു സ്ഥാനം താഴേക്ക് പോയി നാലാമതായി.

ബൗളർമാർക്കിടയില്‍ ആദ്യ പത്തില്‍ ഉൾപ്പെട്ട ഏക ഇന്ത്യന്‍ താരം ആർ. അശ്വിന്‍ മാത്രമാണ്. 765 പോയിന്‍റുമായി അശ്വിന്‍ ഒമ്പതാം സ്ഥാനത്താണ്. ജസ്പ്രീത് ബുമ്ര പതിനൊന്നാമതും ഇഷാന്ത് ശര്‍മ പതിനേഴാമതും മൊഹമ്മദ് ഷമി പതിനഞ്ചാം സ്ഥാനത്തുമാണ്. ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് താരം നീല്‍ വാഗ്നര്‍ രണ്ടാം സ്ഥാനത്തുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.