ETV Bharat / sports

ടെസ്റ്റ് റാങ്കിങ്ങില്‍ കോഹ്‌ലിയും ഇന്ത്യയും തന്നെ ഒന്നാമത്

author img

By

Published : Jul 24, 2019, 8:13 AM IST

922 പോ​യിന്‍റുമായാണ് കോ​ഹ്‌ലി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തിയത്

ടെസ്റ്റ് റാങ്കിങ്ങില്‍ കോഹ്‌ലിയും ഇന്ത്യയും തന്നെ ഒന്നാമത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യയും നായകൻ വിരാട് കോഹ്‌ലിയും. ലോ​ക ടെ​സ്​​റ്റ്​ ചാമ്പ്യൻഷിപ്പിന്‍റെ ഭാ​ഗ​മാ​യു​ള്ള മത്സരങ്ങൾ തു​ട​ങ്ങാ​നി​രി​ക്കെ 113 പോയിന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയത്. 111 പോയിന്‍റുമായി ന്യൂസിലൻഡും 108 പോയിന്‍റുമായി ദക്ഷിണാഫ്രിക്കയുമാണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്തുമാണ്.

കോഹ്ലി  ഇന്ത്യ  റാങ്കിങ്  ഐസിസി
ബാറ്റ്സ്‌മാന്മാരുടെ റാങ്കിങ്

922 പോ​യിന്‍റുമായാണ് കോ​ഹ്‌ലി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തിയത്. 913 പോയിന്‍റുമായി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്ല്യംസണും 881 പോയിന്‍റുമായി ഇന്ത്യയുടെ തന്നെ ചേതേശ്വർ പൂജാരയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഓസീസ് താരം സ്റ്റീവ് സ്‌മിത്ത് നാലാം സ്ഥാനത്തും കിവീസ് താരം ഹെൻറി നിക്കോളാസ് അഞ്ചാം സ്ഥാനത്തുമാണ്. 15ാം റാ​ങ്കി​ലു​ള്ള റി​ഷ​ഭ്​ പ​ന്താ​ണ്​ (673) ആ​ദ്യ 20ല്‍ ​​ഇടം​പി​ടി​ച്ച മ​റ്റൊ​രു ഇ​ന്ത്യ​ന്‍ ബാ​റ്റ്​​സ്​​മാ​ന്‍.

കോഹ്ലി  ഇന്ത്യ  റാങ്കിങ്  ഐസിസി
ഓൾറൗണ്ടർമാരുടെ റാങ്കിങ്

ബൗളർമാരില്‍ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് (878) ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണും (862) മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ താരം റബാഡയുമാണ് (851). ആറാം റാങ്കിലുള്ള രവീന്ദ്ര ജഡേജയും (794) പത്താം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനുമാണ് (763) ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര (711) 16ാം സ്ഥാനത്താണ്.

കോഹ്ലി  ഇന്ത്യ  റാങ്കിങ്  ഐസിസി
ബൗളർമാരുടെ റാങ്കിങ്

ഓൾറൗണ്ടർമാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. വെസ്റ്റ് ഇൻഡീസ് താരം ജേസൻ ഹോൾഡർ, ബംഗ്ലാദേശിന്‍റെ ഷാക്കീബ് അല്‍ ഹസൻ എന്നിവരാണ് ആദ്യ രണ്ട് റാങ്കുകളില്‍. ആറാം സ്ഥാനത്തുള്ള ആർ അശ്വിനാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യൻ താരം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.