മുംബൈ: കൊവിഡ് ലോക്ക്‌ഡൗണ്‍ കാലത്ത് ഭാര്യക്കായി സാമൂഹ്യമാധ്യമത്തില്‍ വൈകാരികമായ കുറിപ്പെഴുതി ഹിറ്റ്മാന്‍ രോഹിത് ശർമ. തന്‍റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് ഇന്ത്യന്‍ ഉപനായകന്‍റെ കുറിപ്പ്. പഠനം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഞങ്ങൾ പറയുന്നതുപോലെ, എന്നും പരസ്‌പരം മനസിലാക്കാനും പഠിക്കാനും ലഭിച്ച ഈ അവസരത്തിൽ ഞാൻ നന്ദിയുള്ളവനാണ്. ഒരുമിച്ചല്ലാത്തപ്പോൾ, നമുക്ക് നഷ്‌ടമായത് എന്താണെന്ന് ഈ സമയം ബോധ്യപ്പെടുത്തിയെന്നും രോഹിത് കുറിച്ചു. ഭാര്യ റിതികക്ക് ഒപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് പോസ്റ്റ്.
- " class="align-text-top noRightClick twitterSection" data="
">
കൊവിഡ് 19 കാരണം ക്രിക്കറ്റ് താരങ്ങളെല്ലാം നിലവില്‍ വീടുകളില്‍ തുടരുകയാണ്. അതിനാല്‍ തന്നെ സഹതാരങ്ങളുമായും ആരാധകരുമായും വിശേഷങ്ങൾ പങ്കുവെക്കുന്നതിനായി എല്ലാവരും സാമൂഹ്യമാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്.