ETV Bharat / sports

ന്യൂസിലന്‍ഡില്‍ ടെസ്‌റ്റ് കളിക്കാന്‍ ഹർദ്ദിക്ക് ഇല്ല

ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലുള്ള താരത്തിന് ഫിറ്റ്നസ്‌ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരം നഷ്‌ടമാവുകയായിരുന്നു

Test series news  ടെസ്‌റ്റ് പരമ്പര വാർത്ത  Hardik Pandya news  ഹർദ്ദിക് പാണ്ഡ്യ വാർത്ത  ruled out news  ടീമിന് പുറത്ത് വാർത്ത
ഹർദ്ദിക്ക്
author img

By

Published : Feb 1, 2020, 4:52 PM IST

മുംബൈ: ഫിറ്റ്നസ്‌ തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഓൾ റൗണ്ടർ ഹർദ്ദിക്ക് പാണ്ഡ്യ പുറത്ത്. പരിക്കേറ്റതിനെ തുടർന്ന് ദീർഘകാലമായി ടീമിന് പുറത്തുള്ള താരം നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്.

Test series news  ടെസ്‌റ്റ് പരമ്പര വാർത്ത  Hardik Pandya news  ഹർദ്ദിക് പാണ്ഡ്യ വാർത്ത  ruled out news  ടീമിന് പുറത്ത് വാർത്ത
ട്വിറ്റർ.

കഴിഞ്ഞ വർഷം ഓക്‌ടോബർ 22ന് ദക്ഷിണാഫ്രിക്കെതിരായ ടി20 മത്സരത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താരം ടീമില്‍ നിന്നും പുറത്ത് പോയത്. പരിക്കേറ്റതിനെ തുടർന്ന് താരം കഴിഞ്ഞ ഒക്‌ടോബർ മാസം അഞ്ചാം തിയതി താരം ഇംഗ്ലണ്ടില്‍ പോയി ലോവർ ബാക്ക് സർജറി ഫലപ്രദമായി പൂർത്തിയാക്കിയിരുന്നു. ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ ഫിസിയോ ആഷിഷ് കൗശിക്കും താരത്തെ അനുഗമിച്ചിരുന്നു.

അഞ്ച് ടി20യും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്‌റ്റ് മത്സരങ്ങളുമാണ് ടീം ഇന്ത്യ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായി കളിക്കുക. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇന്ത്യ 4-0ത്തിന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഫെബ്രുവരി രണ്ടിന് നടക്കും. ടെസ്‌റ്റ് പരമ്പരക്ക് ഫെബ്രുവരി 21ന് തുടക്കമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.