ETV Bharat / sports

ട്വന്‍റി-20യില്‍ ഓരോ തീരുമാനവും നിർണായകം: ശർദ്ദുല്‍ - ഇന്ത്യ vs ശ്രീലങ്ക വാർത്ത

കഴിഞ്ഞ മൂന്ന് വർഷത്തോളമായി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കളിക്കാനായത് അന്താരാഷ്‌ട്ര തലത്തില്‍ ഏറെ ഗുണം ചെയ്‌തെന്നും ശർദ്ദുല്‍ ഠാക്കൂർ

Shardul Thakur News  Indore T20I News  Shardul News  IND VS SL  ശർദ്ദുല്‍ ഠാക്കൂർ വാർത്ത  ഇന്‍ഡോർ ടി20 വാർത്ത  ഇന്ത്യ vs ശ്രീലങ്ക വാർത്ത  ശർദ്ദുല്‍ വാർത്ത
ശർദ്ദുല്‍ ഠാക്കൂർ
author img

By

Published : Jan 8, 2020, 1:38 PM IST

ഇന്‍ഡോർ: ട്വന്‍റി-20 ക്രിക്കറ്റില്‍ ഓരോ തീരുമാനവും നിർണായകമാണെന്ന് ഇന്ത്യന്‍ ബോളർ ശർദ്ദുല്‍ ഠാക്കൂർ. ഇന്‍ഡോറില്‍ ശ്രീലങ്കക്ക് എതിരെ ടീം ഇന്ത്യ വിജയിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം. ഇന്‍ഡോറില്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി ശർദ്ദുല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കളിക്കാനായത് അന്താരാഷ്‌ട്ര തലത്തില്‍ ഏറെ ഗുണം ചെയ്‌തെന്നും താരം പറഞ്ഞു. ക്രിക്കറ്റിന്‍റെ ചെറിയ രൂപമായ ട്വന്‍റി-20യില്‍ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. ഒരോ തീരുമാനവും നിർണായകമാണ്. കൂടുതല്‍ കളിക്കുംതോറും ഏറെ പഠിക്കാനും അനുഭവ സമ്പത്ത് ഉണ്ടാക്കാനും സാധിക്കും. അതേസമയം സ്ഥിരതയുള്ള ഫോർമാറ്റെന്ന നിലയില്‍ ടെസ്‌റ്റ് മത്സരങ്ങളില്‍ ചിന്തിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും ശർദ്ദുല്‍ ഠാക്കൂർ പറഞ്ഞു.

ഇന്‍ഡോറില്‍ ശ്രീലങ്കക്ക് എതിരെ നടന്ന ട്വന്‍റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. 143 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു ജയവുമായി ഇന്ത്യ മുന്നിലെത്തി. പരമ്പരയിലെ അടുത്ത മത്സരം ജനുവരി 10-ന് പൂനെയില്‍ നടക്കും. നേരത്തെ ഗുവാഹത്തിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.