ലണ്ടന്‍ : ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ക്രിക്കറ്റ് ലോകത്ത് വിവാദത്തിന് തിരികൊളുത്തി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. കളിക്കളത്തില്‍ പന്ത് ചുരണ്ടാൻ താന്‍ പല മാര്‍ഗങ്ങളും ഉപയോഗിച്ചെന്നാണ് മോണ്ടിയുടെ വെളിപ്പെടുത്തല്‍. പന്ത് ചുരണ്ടിയത് ഏതു തരത്തിലാണെന്നുള്ളത് പനേസറുടെ പുസ്തകമായ 'ദി ഫുള്‍ മോണ്ടി'യിലാണ് വ്യക്തമാക്കിയത്.
- " class="align-text-top noRightClick twitterSection" data="">
മിന്‍റ്സ്, സണ്‍ ക്രീം, സിബ്ബ് എന്നിവയുടെ സഹായത്താല്‍ താന്‍ പന്ത് ചുരണ്ടിയിട്ടുണ്ടെന്നാണ് മോണ്ടി തന്‍റെ പുസ്തകത്തിൽ പറയുന്നുത്. ബൗളര്‍മാരെ സഹായിക്കുന്ന റിവേഴ്‌സ് സ്വിങ് കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത്. സണ്‍ ക്രീം ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നത് ഫലപ്രദമാണ് കൂടാതെ ജഴ്സിയുടെ പോക്കറ്റിലെ സിബ്ബും പന്ത് ഉരയ്ക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ജഴ്സിയിൽ ഉരയ്ക്കുന്നത് നിയമവേധയമാണെന്നും മോണ്ടി പനേസർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബന്‍ക്രോഫ്റ്റ് എന്നിവരെ പന്ത് ചുരണ്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കളിക്കാരുടെ നിയമ വിരുദ്ധമായ ഇടപെടല്‍ അന്ന് വന്‍ വിവാദത്തിന് വഴിവെക്കുകയും ചെയ്തു. പനേസര്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമല്ലാത്തതുകൊണ്ട് അച്ചടക്ക നടപടിയുണ്ടാകില്ലെന്നാണ് സൂചന. അതേസമയം, പനേസറുടെ വെളിപ്പെടുത്തല്‍ ലോകകപ്പിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് സമ്മർദ്ദമുണ്ടാക്കിയേക്കും.