ETV Bharat / sports

വാര്‍ഷിക യോഗത്തിലേക്ക് വനിതാ ക്രിക്കറ്റും ; ചരിത്ര തീരുമാനവുമായി ബിസിസിഐ - ആഭ്യന്തര ക്രിക്കറ്റ്

വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്മാരെയും പരിശീലകരെയും ഈ വര്‍ഷം മുതല്‍ യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം.

ബിസിസിഐ
author img

By

Published : May 9, 2019, 2:36 PM IST

മുംബൈ : ബിസിസിഐ എല്ലാവര്‍ഷവും നടത്തിവരാറുള്ള ആഭ്യന്തര ക്രിക്കറ്റിലെ ക്യാപ്റ്റന്മാരുടെയും പരിശീലകരുടെയും യോഗത്തിലേക്ക് വനിതാ ക്രിക്കറ്റിനും പരിഗണന. വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്മാരെയും പരിശീലകരെയും ഈ വര്‍ഷം മുതല്‍ യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് ബിസിസിഐയുടെ പുതിയ തീരുമാനം.

പത്തുവര്‍ഷത്തോളമായി വിവിധ സംസ്ഥാനങ്ങളിലെ ക്യാപ്റ്റന്മാരെയും പരിശീലകരെയും സംഘടിപ്പിച്ച് ബിസിസിഐ യോഗം സംഘടിപ്പിക്കുന്നുണ്ട്. രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്മാരും പരിശീലകരുമെല്ലാം ഇതില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ മെയ് 17-ന് മുംബൈയില്‍ യോഗം ചേരുമ്പോള്‍ വനിതകള്‍ക്കും ആനുപാതിക പ്രാതിനിധ്യം ലഭിക്കും. ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ ക്യാപ്റ്റന്മാര്‍ക്കും പരിശീലകര്‍ക്കും ബിസിസിഐയുടെ യോഗത്തില്‍ തങ്ങളുടെ അഭിപ്രായം പങ്കുവെക്കാന്‍ കഴിയും.

ആഭ്യന്തര ക്രിക്കറ്റിലെ വനിതകളെയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചെന്ന് ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍ മേധാവി സാബാ കരീമാണ് അറിയിച്ചത്. വനിതകളുടെ അഭിപ്രായത്തിനും വലിയ പരിഗണന കൊടുക്കും. ഇന്ത്യയുടെ ദേശീയ ടീം അംഗങ്ങളായ ജുലന്‍ ഗോസ്വാമി, മിതാലി രാജ്, ജമീമ റോഡ്രിഗസ് തുടങ്ങിയ പ്രമുഖര്‍ ബിസിസിഐയുടെ യോഗത്തിനെത്തും.

അതേസമയം ഐപിഎല്ലിലെ വനിതാ സാന്നിധ്യത്തെക്കുറിച്ച് പറയാനായിട്ടില്ലെന്നാണ് കരീമിന്‍റെ പ്രതികരണം. വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ചക്ക് എന്തൊക്കെ കൂടുതലായി ചെയ്യേണ്ടതുണ്ടെന്ന് യോഗത്തില്‍ തീരുമാനമെടുക്കും. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലെ അമ്പയര്‍മാരുടെ നിലവാരത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. 2018-19 സീസണില്‍ എല്ലാ പ്രായക്കാരുടെയും ഏതാണ്ട് 2000 ലധികം ആഭ്യന്തര മത്സരങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Intro:Body:

sports

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.