സതാംപ്‌ടണ്‍: ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 212 റൺസിന് പുറത്തായി. 63 റൺസ് നേടിയ നിക്കോളാസ് പൂരനാണ് വെസ്റ്റ് ഇൻഡീസിന്‍റെ ടോപ് സ്കോറർ. വെസ്റ്റ് ഇൻഡീസ് വംശജനായ ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
-
West Indies are bowled out for 212!
— ICC (@ICC) June 14, 2019 " class="align-text-top noRightClick twitterSection" data="
An excellent display from England in the field but they'll be concerned by the injuries picked up by Jason Roy and skipper Eoin Morgan. pic.twitter.com/39zNapK6Va
">West Indies are bowled out for 212!
— ICC (@ICC) June 14, 2019
An excellent display from England in the field but they'll be concerned by the injuries picked up by Jason Roy and skipper Eoin Morgan. pic.twitter.com/39zNapK6VaWest Indies are bowled out for 212!
— ICC (@ICC) June 14, 2019
An excellent display from England in the field but they'll be concerned by the injuries picked up by Jason Roy and skipper Eoin Morgan. pic.twitter.com/39zNapK6Va
ഇംഗ്ലണ്ടിനെതിരെ പ്രതീക്ഷിച്ച തുടക്കമല്ല വെസ്റ്റ് ഇൻഡീസിന് ലഭിച്ചത്. മത്സരത്തിന്‍റെ മൂന്നാം ഓവറില്‍ തന്നെ വിൻഡീസിന് ഓപ്പണർ എവിൻ ലൂയിസിനെ(രണ്ട്) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ക്രിസ് ഗെയ്‌ലും ഷായ് ഹോപ്പും ടീമിനെ ഭേദപ്പെട്ട നിലയില്‍ നയിക്കുന്നതിനിടെ 13-ാം ഓവറില്‍ 36 റൺസെടുത്ത ക്രിസ് ഗെയ്‌ല്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ തന്നെ ഹോപ്പിനെയും(11) വിൻഡീസിന് നഷ്ടമായി. പിന്നീട് ഒത്തുചേർന്ന നിക്കോളാസ് പൂരനും ഷിമ്രോൻ ഹെറ്റ്മയറും ചേർന്ന് നാലാം വിക്കറ്റില്‍ നേടിയ 89 റൺസാണ് വെസ്റ്റ് ഇൻഡീസിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. പൂരൻ 78 പന്തില്‍ നിന്ന് 63 റൺസ് നേടിയാണ് പുറത്തായത്. ഹെറ്റ്മയറിനെയും(39) ജേസൺ ഹോൾഡറിനെയും(ഒമ്പത്) പുറത്താക്കിയ ജോ റൂട്ട് ഇംഗ്ലണ്ടിന് നിർണായക ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലെത്തിയ ആന്ദ്രേ റസ്സലിനും(21) കാർലോസ് ബ്രാത്‌വെയ്റ്റിനും(14) വെസ്റ്റ് ഇൻഡീസിനെ മികച്ച സ്കോറിലേക്ക് നയിക്കാൻ കഴിഞ്ഞില്ല.
ഇംഗ്ലണ്ടിന്‍റെ യുവതാരം ജോഫ്ര ആർച്ചറിന്‍റെയും മാർക്ക് വുഡിന്‍റെയും മികച്ച ബൗളിങാണ് വെസ്റ്റ് ഇൻഡീസിനെ പ്രതിരോധത്തിലാക്കിയത്. ഇരുതാരങ്ങളും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ജോ റൂട്ട് രണ്ടും ക്രിസ് വോക്സ് ലിയാം പ്ലങ്കറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.