ETV Bharat / sports

ബ്രോഡ് കൊടുങ്കാറ്റായി: ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന് - West Indies

കളിയിലെ കേമനും പരമ്പരയിലെ താരവും സ്റ്റുവർട്ട് ബ്രോഡാണ്. മൂന്നാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടത്തോടെ കരിയറില്‍ 500 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിനും ബ്രോഡ് അർഹനായി.

England win decider against West Indies by 269 runs
ബ്രോഡ് കൊടുങ്കാറ്റായി: ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്
author img

By

Published : Jul 28, 2020, 8:11 PM IST

മാഞ്ചസ്റ്റർ: കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ ക്രിക്കറ്റ് മത്സര പരമ്പരയ്ക്കാണ് ഇംഗ്ലണ്ട് വേദിയായത്. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റിൻഡീസ് ഇംഗ്ലണ്ടില്‍ എത്തുമ്പോൾ ഇരു ടീമുകളും തികഞ്ഞ വിജയ പ്രതീക്ഷയിലും. ആദ്യ മത്സരം ജയിച്ച് വിൻഡീസ് വന്നത് വെറുതെയല്ല എന്ന് തെളിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കളിമാറി. രണ്ടാം ടെസ്റ്റ് ജയിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സജീവമാക്കി. മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ജയം ഉറപ്പിച്ചാണ് ഇരു ടീമുകളും കളി തുടങ്ങിയത്. ജയിച്ചാല്‍ പരമ്പരയാണ് ഇരു ടീമുകളും ലക്ഷ്യമിട്ടത്. എന്നാല്‍ ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ് പന്തുകൊണ്ടും ബാറ്റ് കൊണ്ടും കളം നിറഞ്ഞപ്പോൾ മാഞ്ചസ്റ്ററില്‍ നടന്ന മൂന്നാം ടെസ്റ്റും പരമ്പരയും ഇംഗ്ലണ്ടിന് സ്വന്തം.

ബ്രോഡിന്‍റെ പത്ത് വിക്കറ്റ് നേട്ടവും ആദ്യ ഇന്നിംഗ്സിലെ അർദ്ധ സെഞ്ച്വറിയും ഇംഗ്ലണ്ടിന് സമ്മാനിച്ചത് മൂന്നാം ടെസ്റ്റിലെ 269 റൺസിന്‍റെ തകർപ്പൻ ജയമാണ്. വിൻഡീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ബ്രോഡ് നാല് വിക്കറ്റ് നേടിയപ്പോൾ ക്രിസ് വോക്‌സ് അഞ്ച് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. ഇതോടെ 399 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 129 റൺസിന് ഓൾഔട്ടായി. സ്റ്റുവർട്ട് ബ്രോഡ് ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേടിയിരുന്നു.

കളിയിലെ കേമനും പരമ്പരയിലെ താരവും സ്റ്റുവർട്ട് ബ്രോഡാണ്. മൂന്നാം ടെസ്റ്റില്‍ കരിയറില്‍ 500 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിനും ബ്രോഡ് അർഹനായി. വിൻഡീസ് ഒന്നാം ഇന്നിംഗ്സില്‍ 197 റൺസിന് ഓൾ ഔട്ടായതോടെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റിന് 226 റൺസ് എന്ന നിലയില്‍ ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് വിൻഡീസിന് 399 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെയ്ക്കുകയായിരുന്നു. എന്നാല്‍ ൻഡീസ് 129 റൺസിന് ഓൾഔട്ടായതോടെ 269 റൺസിന്‍റെ തകർപ്പൻ ജയം ഇംഗ്ലണ്ട് സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.