സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കെതിരായ ടി20 ജയത്തിന് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരില്‍ മാച്ച് ഫീയുടെ 20 ശതമാനം പിഴ ശിക്ഷയായി മാച്ച് റഫറി ഡേവിഡ് ബൂണ്‍ വിധിച്ചു. ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോർഗന്‍ പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേൾക്കാതെയാണ് പിഴ വിധിച്ചത്. നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വരെയാണ് പിഴ ചുമത്തുക. മത്സരത്തില്‍ ഇംഗ്ലണ്ട് 14 റണ്‍സ് എക്‌സ്‌ട്രാ വഴങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് റണ്‍സ് മാത്രമാണ് എക്‌സ്ട്രാ ഇനത്തില്‍ വഴങ്ങിയത്.
-
England have been fined for a slow over-rate offence during the third T20I against South Africa.
— ICC (@ICC) February 17, 2020 " class="align-text-top noRightClick twitterSection" data="
Details 👇 https://t.co/I13pk1bAqn
">England have been fined for a slow over-rate offence during the third T20I against South Africa.
— ICC (@ICC) February 17, 2020
Details 👇 https://t.co/I13pk1bAqnEngland have been fined for a slow over-rate offence during the third T20I against South Africa.
— ICC (@ICC) February 17, 2020
Details 👇 https://t.co/I13pk1bAqn
നേരത്തെ ഫെബ്രുവരി 16-ന് സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ അഞ്ച് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ടി20 പരമ്പര സ്വന്തമാക്കിയിരുന്നു. 223 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.
അര്‍ധസെഞ്ച്വറി എടുത്ത മൂന്ന് താരങ്ങളുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. 29 പന്തില്‍ അര്‍ധ സെഞ്ച്വറിയോടെ 57 റണ്‍സെടുത്ത ജോസ് ബട്‌ലറും 34 പന്തില്‍ അർദ്ധ സെഞ്ച്വറിയോടെ 64 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയും 22 പന്തില്‍ അർദ്ധ സെഞ്ച്വറിയോടെ 57 റണ്‍സെടുത്ത നായകന്‍ ഇയാന്‍ മോര്‍ഗനുമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഏഴു സിക്‌സാണ് മോര്‍ഗന്‍ അടിച്ചെടുത്തത്.
നേരത്തെ 24 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണർ ടെംബ ബാവുമയുടേയും 33 പന്തില്‍ അർദ്ധ സെഞ്ച്വറിയോടെ 66 റണ്‍സെടുത്ത ഹെന്‍ട്രിച്ച് ക്ലാസന്റുടേയും ഇന്നിങ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ 222 റണ്‍സിലെത്തിച്ചത്. മൂന്ന് ടി20കൾ ഉൾപ്പെട്ട പരമ്പരയില്‍ നേരത്തെ ഇരു ടീമുകളും ഒരോ വിജയം വീതം സ്വന്തമാക്കിയിരുന്നു. ഒന്നാം ടി20യില്‍ ദക്ഷിണാഫ്രിക്ക ഒരു റണ്ണിന് വിജയിച്ചപ്പോള്‍ രണ്ടാം ടി20യില്‍ രണ്ടു റണ്‍സ് വിജയത്തോടെ ഇംഗ്ലണ്ട് സമനില പിടിച്ചു.