ETV Bharat / sports

ആഷസ് ആവേശ സമനില; ഇംഗ്ലണ്ടിന് മുന്നില്‍ തോല്‍ക്കാതെ ഓസീസ് - ടെസ്റ്റ് ക്രിക്കറ്റ്

ഇംഗ്ലണ്ട്- ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍. സ്കോര്‍- ഇംഗ്ലണ്ട് 5 വിക്കറ്റിന് ഡിക്ല. 258 , ഓസ്ട്രേലിയ 6 വിക്കറ്റിന് 250. മൂന്നാം ടെസ്റ്റിന് ലീഡ്സില്‍ വ്യാഴാഴ്ച തുടക്കമാകും.

ഇംഗ്ലണ്ട്- ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍
author img

By

Published : Aug 19, 2019, 8:19 AM IST

Updated : Aug 19, 2019, 9:28 AM IST

ലോര്‍ഡ്സ് : ഇംഗ്ലണ്ട്- ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍. അവസാന ദിവസം സെഞ്ച്വറിയുമായി പൊരുതി നിന്ന ബെൻ സ്റ്റോക്സിന്‍റെ മികവില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റൺസിന് ഡിക്ലയർ ചെയ്തു. സ്റ്റോക്സ് പുറത്താകാതെ 115 റൺസെടുത്തു. ആദ്യ ഇന്നിംഗ്സിലെ എട്ട് റൺസ് ലീഡ് അടക്കം 267 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഓസീസ് ആദ്യം തകർച്ചയെ നേരിട്ടെങ്കിലും സ്റ്റീവ് സ്മിത്തിന് പകരക്കാരനായി ഇറങ്ങിയ മാർനസ് ലബുഷെയ്ൻ, ട്രവിസ് ഹെഡ് എന്നിവരുടെ ബാറ്റിങ് മികവില്‍ സമനില പിടിച്ചു. ലബുഷെയ്ൻ അർദ്ധ സെഞ്ച്വറി നേടി പുറത്തായി. അഞ്ചാം ദിനം വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന്‍റെ ആദ്യ മൂന്ന് വിക്കറ്റുകൾ 47 റൺസിനിടെ നഷ്ടമായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ആർച്ചറും ലീച്ചും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാലാം ദിനം സ്റ്റോക്സിന്‍റെ ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് പിടിച്ചു നിന്നത്. സ്റ്റോക്സ് തന്നെയാണ് കളിയിലെ കേമനും. ഇതോടെ പരമ്പരയില്‍ ഓസിസ് 1- 0 ത്തിന് മുന്നിലാണ്.

Intro:Body:Conclusion:
Last Updated : Aug 19, 2019, 9:28 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.