സതാംപ്‌റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റിങ്ങ് ആരംഭിച്ച അയര്‍ലണ്ടിന് തിരിച്ചടി. ഓപ്പണര്‍മാരായ പൗള്‍ സ്‌റ്റര്‍ലിങ്ങിനെയും ഗാരത് ഡെലാനിയെയും ഇംഗ്ലീഷ് പേസര്‍ ഡേവിഡ് വില്ലിയാണ് കൂടാരം കയറ്റിയത്. അവസാനം വിവരം ലഭിക്കുമ്പോള്‍ ഐറിഷ് പട രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 17 റണ്‍സെടുത്തു. രണ്ട് റണ്‍സെടുത്ത നായകന്‍ ആന്‍ഡി ബാല്‍ബിര്‍ണിയും രണ്ട് റണ്‍സെടുത്ത ഹാരി ടെക്‌ടറുമാണ് ക്രീസില്‍.
-
We have lost the toss and will bowl! 🏏#ENGvIRE
— England Cricket (@englandcricket) August 1, 2020 " class="align-text-top noRightClick twitterSection" data="
">We have lost the toss and will bowl! 🏏#ENGvIRE
— England Cricket (@englandcricket) August 1, 2020We have lost the toss and will bowl! 🏏#ENGvIRE
— England Cricket (@englandcricket) August 1, 2020
റണ്ണൊന്നും എടുകാതെ ക്രീസില്‍ 12 പന്ത് കളിച്ച ഡെലാനിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് വില്ലി പുറത്താക്കിയത്. അതേസമയം 12 റണ്‍സെടുത്ത സ്‌റ്റര്‍ലിങ്ങ് വില്ലിയുടെ പന്തില്‍ ബാന്‍ടണിന് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. ടോസ് നേടിയ അയര്‍ലണ്ട് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
നേരത്തെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന്‍റെ അനായാസ ജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടമുണ്ടാക്കിയ ഡേവിഡ് വില്ലിയാണ് ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിച്ചത്. കളിയിലെ താരമായി തെരഞ്ഞെടുത്തതും വില്ലിയെ ആയിരുന്നു. സതാംപ്റ്റണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഇന്നും ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാനാകും.