ETV Bharat / sports

കൊറോണയും മഴയും; ആദ്യ ഏകദിനത്തിന് ആളുണ്ടാകില്ലെന്ന് ആശങ്ക - കൊവിഡ് 19 ഭീതിയില്‍ ധരംശാല ഏകദിനം

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഹിമാചാല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ 40 ശതമാനം ടിക്കറ്റുകളും ഇപ്പോഴും വിറ്റ് തീർന്നിട്ടില്ല. 22000 പേരെ ഉൾക്കൊള്ളാവുന്ന ധരംശാല സ്റ്റേഡിയത്തിലെ 12 കോർപ്പറേറ്റ് ബോക്സുകളില്‍ മൂന്നെണ്ണം മാത്രമാണ് ഇതുവരെ വിറ്റുപോയിട്ടുള്ളത്

Dharamsala ODI: COVID-19 scare may see India play South Africa in empty stadium
കൊറോണയും മഴയും; ആദ്യ ഏകദിനത്തിന് ആളുണ്ടാകില്ലെന്ന് ആശങ്ക
author img

By

Published : Mar 11, 2020, 5:44 PM IST

ധരംശാല; ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ ധരംശാലയില്‍ തുടക്കമാകുമ്പോൾ കൊവിഡ് 19 ഭീതിയിലാണ് ആരാധകർ. ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ വർധനയുണ്ടാകുന്ന സാഹചര്യത്തില്‍ വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകർ സ്റ്റേഡിയത്തിലേക്ക് എത്തില്ലെന്നാണ് സൂചന. ക്രിക്കറ്റ് ആരാധകരായ വിദേശികളുടെ വരവിലും വൻ കുറവാണ് രേഖപ്പെടുത്തുന്നത്.

Dharamsala ODI: COVID-19 scare may see India play South Africa in empty stadium
കൊറോണ വൈറസ് ഭീതിയില്‍ ആദ്യ ഏകദിനം

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഹിമാചാല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ 40 ശതമാനം ടിക്കറ്റുകളും ഇപ്പോഴും വിറ്റ് തീർന്നിട്ടില്ല. 22000 പേരെ ഉൾക്കൊള്ളാവുന്ന ധരംശാല സ്റ്റേഡിയത്തിലെ 12 കോർപ്പറേറ്റ് ബോക്സുകളില്‍ മൂന്നെണ്ണം മാത്രമാണ് ഇതുവരെ വിറ്റുപോയിട്ടുള്ളത്. ഹിമാലയത്തിന്‍റെ മനോഹര ദൃശ്യങ്ങൾക്ക് താഴെയായി സ്ഥിതി ചെയ്യുന്ന ധരംശാല സ്റ്റേഡിയത്തില്‍ മുൻകാലങ്ങളില്‍ മത്സരങ്ങൾ നടക്കുമ്പോൾ എല്ലാ കോർപ്പറേറ്റ് ബോക്സുകളും നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെടാറുണ്ടായിരുന്നു. മനോഹര ദൃശ്യങ്ങൾ കൂടി ഉൾക്കൊള്ളുന്ന ധരംശാല ഇത്തവണ ആളൊഴിഞ്ഞ് കിടക്കുന്ന സ്റ്റേഡിയമാകുമെന്നാണ് ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ ആശങ്കപ്പെടുന്നത്.

dharamsala-odi-covid-19-scare-may-see-india-play-south-africa-in-empty-stadium
യുസ്‌വേന്ദ്ര ചാഹല്‍ മാസ്കുമായി

മഴപ്പേടിയില്‍ ധരംശാല ഏകദിനം

കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹല്‍ മാസ്ക്ക് ധരിച്ചിരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. കൊവിഡ് 19 ഭീതി നിലനില്‍ക്കുമ്പോൾ തന്നെ മത്സരം മഴ മുടക്കുമെന്ന ആശങ്കയും ക്രിക്കറ്റ് ആരാധകർക്കുണ്ട്. മത്സരം നടക്കുന്ന മാർച്ച് 12നും അടുത്ത ദിവസങ്ങളിലും ധർമശാലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് ഷിംല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ മൻമോഹൻ സിങ് പറഞ്ഞത്. മത്സരത്തിന് മഴഭീഷണി ഇല്ലാതിരിക്കാൻ ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ധർമശാല ഇന്ദ്രുനാഗ് ക്ഷേത്രത്തില്‍ പ്രത്യേക പ്രാർഥന നടന്നിരുന്നു. ക്രിക്കറ്റ് ആരാധകർ അടക്കം നിരവധി പേരാണ് മഴദൈവത്തിന് മുന്നില്‍ നടന്ന പ്രാർഥനയില്‍ പങ്കെടുത്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ മഴമൂലം ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം ധരംശാലയില്‍ ഉപേക്ഷിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.