സെഞ്ചൂറിയന്‍: 3ടി സോളിഡാരിറ്റി കപ്പിന്‍റെ പ്രഥമ എഡിഷനില്‍ എബി ഡിവില്ലിയേഴ്‌സിന്‍റെ നേതൃത്വത്തിലുള്ള ഈഗിള്‍സിന് വിജയം. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനില്‍ മത്സരം സംഘടിപ്പിച്ചത്. കൈറ്റ്‌സിനാണ് രണ്ടാം സ്ഥാനം. നിരവധി സവിശേഷതകളുള്ള 3ടി ക്രിക്കറ്റില്‍ ഒരേസമയം മൂന്ന് ടീമുകളാണ് പങ്കെടുത്തത്.
-
🏆🙌🏏#SolidarityCup #3TCricket #RainStartsPlay pic.twitter.com/GUvlMoApW5
— Cricket South Africa (@OfficialCSA) July 18, 2020 " class="align-text-top noRightClick twitterSection" data="
">🏆🙌🏏#SolidarityCup #3TCricket #RainStartsPlay pic.twitter.com/GUvlMoApW5
— Cricket South Africa (@OfficialCSA) July 18, 2020🏆🙌🏏#SolidarityCup #3TCricket #RainStartsPlay pic.twitter.com/GUvlMoApW5
— Cricket South Africa (@OfficialCSA) July 18, 2020
21 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ചുറി നേടികൊണ്ടാണ് ഡിവില്ലിയേഴ്‌സ് തിരിച്ചുവരവ് ആഘോഷിച്ചത്. 24 പന്തില്‍ നിന്ന് 61 റണ്‍സ് എടുത്താണ് ഡിവില്ലേഴ്‌സ് പുറത്തായത്. 12 ഓവറില്‍ ഈഗിള്‍സ് 160 റണ്‍സാണ് അടിച്ചുകൂട്ടി ഡിവില്ലിയേഴ്‌സ് 3ടി ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കയിലെ 24 താരങ്ങളെ 3 ടീമുകളായി വിഭജിച്ചാണ് ക്രിക്കറ്റ് സോളിഡാരിറ്റി കപ്പ് നടത്തുന്നത്. 12 ഓവറുള്ള മത്സരം 6 ഓവര്‍ ഒരു ടീമും രണ്ടാമത്തെ 6 ഓവര്‍ രണ്ടാമത്തെ ടീമുമാണ് എറിയുക. 12 ഓവര്‍ വീതമുള്ള മൂന്ന് മത്സരങ്ങളാണ് 3ടി ക്രിക്കറ്റിന്‍റെ ഭാഗമായി നടന്നത്.