ETV Bharat / sports

പകല്‍-രാത്രി ടെസ്‌റ്റ് നല്‍കിയത് വ്യത്യസ്ഥ അനുഭവം: രോഹിത് ശർമ്മ - day-night test news

ദുലിപ് ട്രോഫിയില്‍ പിങ്ക് ബോൾ ഉപയോഗിച്ച് കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് ഹിറ്റ്മാന്‍ രോഹിത് ശർമ്മ

രോഹിത് ശർമ്മ
author img

By

Published : Nov 1, 2019, 8:09 AM IST

ന്യൂഡല്‍ഹി: പകല്‍-രാത്രി ടെസ്‌റ്റ് മത്സരങ്ങളിലെ പിങ്ക് ബോൾ ഉപയോഗിച്ചുള്ള കളിയെകുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ച് ഹിറ്റ്മാന്‍ രോഹിത് ശർമ്മ. ഇന്ത്യാ-ബംഗ്ലാദേശ് ട്വന്‍റി-20 പരമ്പരക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് രോഹിതാണ്. ദുലിപ് ട്രോഫിയില്‍ പിങ്ക് ബോൾ ഉപയോഗിച്ച് കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് ബോൾ വ്യത്യസ്ഥ അനുഭവമാണ് നല്‍കിയത്. കൊല്‍ക്കത്തയിലും സമാന അനുഭവമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഈഡന്‍ ഗാർഡനില്‍ ഈ മാസം 22 മുതല്‍ 26 വരെയാണ് പകല്‍-രാത്രി ടെസ്‌റ്റ് മത്സരം.

ട്വന്‍റി-20 ടീമിനെ നയിക്കാന്‍ ലഭിച്ച അവസരത്തെ ബഹുമതിയായി കാണുന്നു. ടീം ക്യാപ്റ്റനെന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവർത്തിക്കാന്‍ സാധിക്കും. അതേസമയം ന്യൂഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് പഠിക്കാന്‍ സമയം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരം ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ ഈ മാസം മൂന്നിന് അരങ്ങേറുന്നത്. അതേസമയം മത്സരം മുന്‍കൂട്ടി നിശ്ചയിച്ചപോലെ നടക്കുമെന്നാണ് ബിസിസിഐ അധികൃതർ വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.