ETV Bharat / sports

' ചാമ്പ്യൻമാർ അത്ര പെട്ടെന്ന് കളി അവസാനിപ്പിക്കില്ല '; ധോണിയുടെ വിരമിക്കലിനെ കുറിച്ച് ദാദ - undefined

ധോണിയുടെ പേരില്‍ രാജ്യം അഭിമാനിക്കുന്നു. അദ്ദേഹത്തിന്‍റെ കളിക്കളത്തിലെ നേട്ടങ്ങളെ കുറിച്ച് പഠിച്ചാല്‍ ആരും അത്ഭുതപ്പെടുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗാഗുലി പറഞ്ഞു.

ഗാംഗുലി
author img

By

Published : Oct 23, 2019, 8:21 PM IST

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇനിയും ക്രീസില്‍ തുടരുമെന്ന സൂചന നല്‍കി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണിയുടെ പേരില്‍ രാജ്യം അഭിമാനിക്കുന്നു. അദ്ദേഹത്തിന്‍റെ കളിക്കളത്തിലെ നേട്ടങ്ങളെ കുറിച്ച് പഠിച്ചാല്‍ ആരും അത്ഭുതപ്പെടുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗാഗുലി പറഞ്ഞു.

മികച്ച ക്രിക്കറ്റർമാരില്‍ ഒരാളാണ് ധോണിയെന്നും അദ്ദേഹം കൂട്ടിചേർത്തു. ധോണി തിരിച്ചെത്തുന്ന കാര്യം പരിഗണനയിലാണ്. ധോണിയുടെ മനസിലുള്ളത് എന്താണെന്ന് തനിക്കറിയില്ല. കളിക്കളത്തിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് ധോണിയുമായി സംസാരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. താന്‍ ഉള്ളിടത്തോളം കാലം എല്ലാവർക്കും പരിഗണന ലഭിക്കുമെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും ഗാഗുലി മാധ്യമങ്ങളോട് പറഞ്ഞു. 2019 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ പുറത്തായതിന് ശേഷം ധോണി അനിശ്ചിത കാലത്തേക്ക് ക്രിക്കറ്റിന്‍റ എല്ലാ ഫോർമാറ്റില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.