സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍സിനെ പുറത്താക്കിയേക്കുമെന്ന് സൂചന. ഓസിസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ജീവനക്കാരുടെ ശമ്പളം 80 ശതമാനം വെട്ടിക്കുറച്ചത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് റോബര്‍സിനെ പുറത്താക്കുന്നെതിനെ കുറിച്ച് ബോര്‍ഡ് ആലോചിക്കുന്നത്. ഇടക്കാല സിഇഒയെ നിയമിക്കുന്നകാര്യം ബോര്‍ഡിന്റെ പരിഗണനക്ക് വന്നതായും കെവിന്‍ റോബര്‍സിന്റെ നിര്‍ബന്ധിത വിരമിക്കല്‍ സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് ജീവനക്കാരുടെ ശമ്പളം 80 ശതമാനം വെട്ടിക്കുറച്ചതായുള്ള പ്രഖ്യാപനം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കൊവിഡ് 19 കാരണം ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തായിരുന്നു വേതനം വെട്ടിക്കുറച്ചത്. ഈ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2018-ലാണ് കെവിന്‍ റോബര്‍സ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സിഇഒ ആയി ചുമതല ഏറ്റെടുക്കുന്നത്.