ETV Bharat / sports

കൊവിഡ് 19; ഫിറ്റ്നസ് ഉറപ്പാക്കാന്‍ ടീം മാനേജ്‌മെന്‍റ് - bharat arun news

കൊവിഡ് 19 നെ തുടർന്ന് അന്താരാഷ്‌ട്ര മത്സരം പുനരാരംഭിക്കുന്നതിന് മുമ്പ് ആറ്‌ ആഴ്‌ചയെങ്കിലും ടീം ഇന്ത്യക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും

കൊവിഡ് 19 വാർത്ത  ടീം ഇന്ത്യ വാർത്ത  team india news  covid 19 news  kohli news  കോലി വാർത്ത  bharat arun news  ഭാരത് അരുണ്‍ വാർത്ത
ടീം ഇന്ത്യ
author img

By

Published : May 20, 2020, 12:07 PM IST

ഹൈദരാബാദ്: കൊവിഡ് 19 കാരണം മറ്റെല്ലാ കായിക ഇനങ്ങളെയും പോലെ ക്രിക്കറ്റും നിലച്ചു. ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഷെഡ്യൂളിനെ സാരമായി ബാധിച്ചു. ടീം ഇന്ത്യ അവസാനമായി ന്യൂസിലൻഡിനെതിരെ ഫെബ്രുവരി 29-നാണ് ഒരു അന്താരാഷ്‌ട്ര മത്സരം കളിച്ചത്. കിവീസിനെതിരായ പരമ്പരക്ക് ശേഷം തിരിച്ചെത്തിയ ടീം സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കെതിരെ കളിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് 19 കാരണം ഈ പരമ്പര റദ്ദാക്കേണ്ടിവന്നു. എന്തിനേറെ കളിക്കാർ തുറന്ന മൈതാനത്ത് പരിശീലനം നടത്തിയിട്ട് രണ്ടര മാസത്തിലേറെയായി.

ഈ സാഹചര്യം കളിക്കാരുടെ ശാരീരികക്ഷമതയെയും ആത്യന്തികമായി അവരുടെ പ്രകടനത്തെയും ബാധിക്കില്ലെ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം കളിക്കാരുടെ ശാരീരിക ക്ഷമത നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ടീം മാനേജ്‌മെന്‍റിന് ഉത്തമ ബോധ്യമുണ്ട്. അന്താരാഷ്‌ട്ര പരമ്പര പുനരാരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് ആറ് ആഴ്‌ചയെങ്കിലും ടീമിനെ പരിശീലിപ്പിക്കാനാണ് ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് തീരുമാനം. അതിലൂടെ കളിക്കാർക്ക് പഴയ താളം വീണ്ടെടുക്കാനാകും മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നു.

ഒരു പ്രൊഫഷണല്‍ കായിക താരം പന്തയ കുതിരയെ പോലെയാണെന്ന് ടീം ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ ഭാരത് അരുണ്‍ പറഞ്ഞു. നിങ്ങൾക്ക് എത്ര നേരം ഒരു പന്തയ കുതിരയെ പൂട്ടിയിടാന്‍ സാധിക്കും. കുതിരയെ ഓടിക്കണം. കാരണം ഓടുകയാണ് അതിന് അറിയാവുന്ന ഒരേഒരു കാര്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫിറ്റ്നസ്‌ ഉറപ്പാക്കാനായി പരിശീലകന്‍ നിക്ക് വെബ് പ്രത്യേക ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് പുനരാരംഭിക്കുന്നത് വരെ കളിക്കാർ ഈ രീതി പിന്തുടരും.

കൊവിഡ് 19 കാലത്ത് മിക്കവാറും എല്ലാ കളിക്കാരും ഇൻഡോർ പരിശീലനം തുടരുകയാണ്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഉപനായകന്‍ രോഹിത് ശർമ, ശിഖർ ധവാൻ, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം വീടുകളില്‍ പരിശീലനം തുടരുന്നു. രാജ്യത്ത് വൈറസ് ഭീതി തുടരുന്ന പശ്ചാത്തലത്തില്‍ ഇവരെല്ലാം വീടുകളില്‍ കഴിയുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.