ന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ കായിക താരങ്ങളുടെ സേവനം തേടി പ്രധാനമന്ത്രി. ഇതിന്‍റെ ഭാഗമായി നരേന്ദ്ര മോദി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുമായി ചർച്ച നടത്തും. വീഡിയോ കോൺഫറൻസ് വഴിയാകും ചർച്ച.
സച്ചിൻ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, വിരേന്ദർ സെവാഗ് എന്നിവർ വിഡിയോ കോൺഫറൻസിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. ആഗോള തലത്തിൽ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ട സാഹചര്യത്തിൽ ഇന്ത്യയിൽ ബോധവൽക്കരണം ശക്തമാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് താരങ്ങളുമായുള്ള ചർച്ച. സുരക്ഷിതരായി വീട്ടിലിരിക്കാനുള്ള സന്ദേശം താരങ്ങള്‍ നല്‍കും.
എന്നാല്‍ ഐ.പി.എല്‍ 13-ാം സീസണ്‍ മത്സരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചായകില്ലെന്നാണ് റിപ്പോര്‍ട്ട്. മത്സരം ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ നടത്താനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മത്സരത്തിന്‍റെ കാര്യത്തില്‍ ഐ.സി.സി.ഐ ആണ് തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് ജനങ്ങള്‍ക്ക് പ്രശ്നമാകരുതന്ന് കായിക മന്ത്രി കിരന്‍ റിജ്ജു പറഞ്ഞു.
ഇക്കാര്യങ്ങളില്‍ ബി.സി.സി.ഐയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ട വിഷയം ഏപ്രില്‍ 14ന് ശേഷം സര്‍ക്കാറിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.