ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ആഭ്യന്തര ക്രിക്കറ്റ് താരം മരിച്ചു. ഡല്‍ഹിക്ക് വേണ്ടി കളിച്ച മുന്‍ താരം സഞ്ജയ് ദോബല്‍(52) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ സഞ്ജയിനെ നാല് തവണ കൊവിഡ് 19 ടെസ്റ്റിന് വിധേയനാക്കിയിരുന്നു. ഇതില്‍ മൂന്നാമത്തെ തവണയാണ് അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നേരത്തെ ദോബലിന് സഹായം അഭ്യര്‍ത്ഥിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ആകാശ് ചോപ്ര തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.
കൊവിഡ് 19: ഡല്‍ഹിയുടെ മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് ദോബല്‍ അന്തരിച്ചു
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നാല് തവണ കൊവിഡ് 19 ടെസ്റ്റ് നടത്തിയപ്പോള്‍ മൂന്നാമത്തെ തവണ മാത്രമാണ് അദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചത്