ലണ്ടന്‍: കൊവിഡ് 19 ഭയം ക്രിക്കറ്റ് മൈതാനങ്ങളിലേക്കും. വൈറസ് പടരുന്ന സാഹചര്യത്തില്‍ മത്സരത്തിന് മുന്നോടിയായി ടീമുകള്‍ തമ്മില്‍ ഷേക്ക് ഹാന്‍ഡ് ചെയ്യുന്ന പതിവില്‍ നിന്ന് ഇംഗ്ലണ്ട് ടീം പിന്മാറി. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയില്‍ ലങ്കന്‍ താരങ്ങള്‍ക്ക് ഇംഗ്ലീഷ് താരങ്ങള്‍ കൈ കൊടുക്കില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ജോ റൂട്ട് പറഞ്ഞു. രണ്ട് ടെസ്‌റ്റ് മത്സരങ്ങള്‍ക്കുള്ള പരമ്പയ്‌ക്ക് പോകുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റൂട്ടിന്‍റെ പരാമര്‍ശം. കൊവിഡ് വ്യാപനം മത്സരത്തെ ബാധിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കൈ കൊടുക്കുന്നതിന് പകരം ഇംഗ്ലണ്ട് കളിക്കാർ മുഷ്ടിചുരുട്ടി ലങ്കന്‍ താരങ്ങലെ അഭിവാദ്യം ചെയ്യുമെന്ന് റൂട്ട് വ്യക്തമാക്കി. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പല തവണ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിരുന്നു.
"ദക്ഷിണാഫ്രിക്കയിലെ അനുഭവത്തിന് ശേഷം സഹതാരങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യം ഞങ്ങള്‍ക്ക് മനസിലായി. ശരീരം അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനായി ഞങ്ങള്‍ തുടര്‍ച്ചയായി കൈകള്‍ കഴുകുന്നുണ്ട്. ഇതിനായി പ്രത്യേക കിറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ടീം അംഗങ്ങളെ മെഡിക്കല്‍ സംഘം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പരമ്പര പൂര്‍ത്തിയാക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ" - ജോ റൂട്ട് പറഞ്ഞു. പരമ്പരയ്‌ക്ക് മുന്നോടിയായി രണ്ട് പരിശീലന മത്സരങ്ങളും ഇംഗ്ലണ്ട് ശ്രീലങ്കയില്‍ കളിക്കും. ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗം കൂടിയാണ് ഈ പരമ്പര,