ETV Bharat / sports

സതാംപ്‌റ്റണില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍; പാക്കിസ്ഥാന് തുടക്കത്തിലെ തിരിച്ചടി - zak crawley news

ഇരട്ടസെഞ്ച്വറിയോടെ 267 റണ്‍സെടുത്ത സാക് ക്രവാലിയും സെഞ്ച്വറിയോടെ 152 റണ്‍സെടുത്ത ജോസ്‌ ബട്ട്‌ലറും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്

സതാംപ്‌റ്റണ്‍ ടെസ്റ്റ് വാര്‍ത്ത  സാക് ക്രവാലി വാര്‍ത്ത  zak crawley news  southampton test news
ടെസ്റ്റ്
author img

By

Published : Aug 23, 2020, 7:40 AM IST

സതാംപ്‌റ്റണ്‍: റോസ് ബൗള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡായ 583 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് തുടക്കത്തിലെ തിരിച്ചടി. തുടക്കത്തിലെ പാകിസ്ഥാന് മൂന്ന് വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍മാരായ ഷാന്‍ മസൂദും ആബിദ് അലിയും ബാബര്‍ അസമുമാണ് പുറത്തായത്. മസൂദ് നാല് റണ്‍സെടുത്തും ആബിദ് അലി ഒരു റണ്‍സെടുത്തും 11 റണ്‍സെടുത്ത ബാബര്‍ അസമുമാണ് കൂടാരം കയറിയത്.

പേസര്‍ ജയിംസ് ആന്‍റേഴ്‌സണാണ് മൂന്ന് വിക്കറ്റും വീഴ്‌ത്തിയത്. മസൂദിനെയും അസമിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കിയപ്പോള്‍ ആബിദ് അലി സിബ്ലിക്ക് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. രണ്ടാം ദിവസം നാല് വിക്കറ്റ് നഷ്‌ടത്തില്‍ 332 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ടാണ് ബാറ്റിങ് പുനരാരംഭിച്ചത്. മഴ മൂലം രണ്ടാം ദിനം കളി തുടങ്ങാന്‍ വൈകിയിരുന്നു. ഇരട്ടസെഞ്ച്വറിയോടെ 267 റണ്‍സെടുത്ത സാക് ക്രവാലിയുടെയും സെഞ്ച്വറിയോടെ 152 റണ്‍സെടുത്ത ജോസ്‌ ബട്ട്‌ലറുടെയും നേതൃത്വത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് 359 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കുട്ടുകെട്ടാണ് ഉണ്ടാക്കിയത്. അസദ് ഷഫീക്കിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച് വഴങ്ങിയാണ് ക്രവാലി കൂടാരം കയറിയത്. ഫവാദ് അലാമാണ് ബട്ട്ലറെ പുറത്താക്കിയത്. ഷഹീന്‍ ഷാ അഫ്രീദി, യാസിര്‍ ഷാ, ഫവാദ് അലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നസീം ഷാ ഒരു വിക്കറ്റുമാണ് വീഴ്‌ത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.