ഹൈദരാബാദ്: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കൊവിഡ് 19 ബാധയെ തുടർന്ന് നിർത്തിവെച്ചു. ബിസിസിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാനി കപ്പ്, അണ്ടർ 19 വനിതകളുടെ ടി20 ചലഞ്ചർ ട്രോഫി, സൂപ്പർ ലീഗ്, തുടങ്ങിയ മത്സരങ്ങളാണ് നിർത്തിവെച്ചത്. ബിസിസിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ കൊവിഡ് ഭീതിയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. നേരത്തെ ഐപിഎല്‍ മത്സരങ്ങൾ കൊവിഡ് ഭീഷണിയെ തുടർന്ന് ഏപ്രില്‍ 15-ലേക്ക് മാറ്റിവെക്കുകയും ചെയ്‌തു.