ബ്രിസ്ബെന്‍: ഇന്ത്യ-ഓസ്ട്രേലിയ പിങ്ക് ബോൾ ടെസ്റ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴി തുറന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍. ഇരു രാജ്യങ്ങൾക്കുമിടയില്‍ പിങ്ക് ബോൾ ടെസ്റ്റ് യാഥാർത്ഥ്യമാകാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സമ്മതം വേണമെന്ന് പെയ്ന്‍ പറഞ്ഞു. പകല്‍ രാത്രി മത്സരവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പകല്‍-രാത്രി ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റണ്‍സിനും ഇന്ത്യ തോല്‍പിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം അടുത്ത വർഷം നടക്കാനിരിക്കെയാണ് പെയിന്‍റെ പരാമർശമെന്നതും ശ്രദ്ധേയമാണ്. അടുത്ത വർഷം ബ്രിസ്ബണിലാണ് ടെസ്റ്റ് മത്സരങ്ങൾക്ക് തുടക്കമാകുക.
-
Tim Paine gives Virat Kohli a little clip in the post-game presser 🍿
— cricket.com.au (@cricketcomau) November 24, 2019 " class="align-text-top noRightClick twitterSection" data="
The Aussie captain is keen to play against India in Brisbane next summer! pic.twitter.com/NCmGqua67s
">Tim Paine gives Virat Kohli a little clip in the post-game presser 🍿
— cricket.com.au (@cricketcomau) November 24, 2019
The Aussie captain is keen to play against India in Brisbane next summer! pic.twitter.com/NCmGqua67sTim Paine gives Virat Kohli a little clip in the post-game presser 🍿
— cricket.com.au (@cricketcomau) November 24, 2019
The Aussie captain is keen to play against India in Brisbane next summer! pic.twitter.com/NCmGqua67s
ഇന്ത്യയുമായി പകല്‍ രാത്രി മത്സരത്തിനായി ശ്രമിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോലിയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടാവുകയാണെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റ് അടുത്ത വർഷം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് ഡോട്ട് കോമാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 2018 ല്‍ ആണ് ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് പകല്‍ രാത്രി ടെസ്റ്റ് മത്സരം കളിക്കന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഈ തീരുമാനം അന്ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയെ സഹായിച്ചിരുന്നു. നേരത്തെ ഈ മാസം നടന്ന ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാനെ ഇന്നിങ്സിനും അഞ്ച് റണ്‍സിനും ഓസ്ട്രേലിയ പരാജയപെടുത്തിയിരുന്നു.