ETV Bharat / sports

ഓസിസ് പര്യടനം; ഇശാന്ത് റെക്കോഡ് സ്വന്തമാക്കുമോ, അറിയാന്‍ കാത്തിരിക്കണം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ഒരു മത്സരം മാത്രം കളിച്ച ഇശാന്ത് ശര്‍മ പരിക്ക് കാരണം പുറത്തിരിക്കുകയായിരുന്നു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഇശാന്ത്

Ishant Sharma  National Cricket Academy  Ishant Sharma injury  Rahul Dravid  ഇശാന്തിന് റെക്കോഡ് വാര്‍ത്ത  ഓസിസ് പര്യടനം വാര്‍ത്ത  ausis tour news  Ishant with record news
ഇശാന്ത്
author img

By

Published : Nov 18, 2020, 9:48 PM IST

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിലെ നാഴികക്കല്ലുകള്‍ കങ്കാരുക്കളുടെ നാട്ടില്‍ പേസര്‍ ഇശാന്ത് ശര്‍മ സ്വന്തമാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. മൂന്ന് ടെസ്റ്റുകള്‍ കൂടി കളിച്ചാല്‍ ഇന്ത്യക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇശാന്തിന് സ്വന്തമാക്കാനാകും. നേരത്തെ കപില്‍ദേവാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്‌ത്തിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകളെന്ന നേട്ടം കൂടി ഇശാന്തിന് സ്വന്തം പേരില്‍ കുറിക്കാം.

ഐപിഎല്ലിലെ പരിക്കാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇശാന്തിനുള്ള കടമ്പ. പരിക്ക് മറികടക്കാന്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഠിന പരിശീലനത്തിലാണ് ഇശാന്ത്. അക്കാദമി ചെയര്‍മാന്‍ രാഹുല്‍ ദ്രാവിഡിന്‍റെയും മുഖ്യ ഫിസിയോ ആശിഖ് കൗശിക്കിന്‍റെയും നിരീക്ഷണത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. ഇശാന്ത് ശര്‍മ നെറ്റ്‌സില്‍ പന്തെറിയുന്ന ദൃശ്യം ബുധനാഴ്‌ച ബിസിസിഐ ട്വീറ്റ് ചെയ്‌തു.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിന് മുമ്പ് ഇഷാന്ത് ഫിറ്റ്‌നെസ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. “അതെ, ഇഷാന്ത് ടെസ്റ്റ് മത്സരങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം എന്‍സിഎയില്‍ പന്തെറിയാന്‍ ആരംഭിച്ചു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കായുള്ള ബിസിസിഐ പ്രോട്ടോക്കോളിന്‍റെ ഭാഗമായി ഇഷാന്ത് ഓസ്ട്രേലിയയിൽ രണ്ട് ഫസ്റ്റ് ക്ലാസ് ഗെയിമുകൾ കളിക്കുമെന്നും ഗാംഗുലി പറഞ്ഞു.

നേരത്തെ ഐപിഎല്ലില്‍ ദില്ലി ക്യാപിറ്റൽസിനായി ഒരു മത്സരം മാത്രം കളിച്ചതിന് ശേഷം പരിക്കേറ്റ് ഇശാന്ത് ശര്‍മ പുറത്താവുകയായിരുന്നു. സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഇശാന്തിന് പരിക്കേറ്റത്. നിലവില്‍ എന്‍സിഎയില്‍ കഴിയുന്ന ഇശാന്ത് ഫിറ്റ്നസ് തെളിയിക്കുന്നതോടെ ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.