മെല്‍ബൺ: ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരക്കുള്ള 17 അംഗ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരോടൊപ്പം കാമറൂൺ ബാൻക്രോഫ്റ്റും ടീമില്‍ ഇടംനേടി.
വിലക്ക് കാലാവധി കഴിഞ്ഞതോടെയാണ് സൂപ്പർ താരങ്ങൾ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയത്. ആഷസിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ബാൻക്രോഫ്റ്റിന് ടീമില്‍ ഇടം നേടി കൊടുത്തത്. ഇവരെ കൂടാതെ മിച്ചല്‍ മാർഷും വിക്കറ്റ് കീപ്പർ മാത്യൂ വെയ്ഡും ഒരു ഇടവേളക്ക് ശേഷം ഓസീസ് ടീമില്‍ തിരിച്ചെത്തി. ലോകകപ്പ് ക്രിക്കറ്റില്‍ പരിക്കേറ്റ് പുറത്തായ ബാറ്റ്സ്മാൻ ഉസ്മാൻ ഖ്വാജയും ടീമില്‍ ഇടംനേടി. മൈക്കല്‍ നെസർ ആഷസിലൂടെ ടെസ്റ്റില്‍ അരങ്ങേറും.
ഓസ്‌ട്രേലിയന്‍ ടീം: ടിം പെയ്ന്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ വേഡ്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖ്വാജ, നഥാന്‍ ലയണ്‍, മിച്ചല്‍ മാര്‍ഷ്, മൈക്കല്‍ നെസര്‍, ജെയിംസ് പാറ്റിന്‍സണ്‍, പീറ്റര്‍ സിഡില്‍, മാര്‍നസ് ലാബുഷെയ്ന്‍