ETV Bharat / sports

മാഞ്ചസ്റ്ററില്‍ പരമ്പര നേടാന്‍ ഓസിസിന് 303 റണ്‍സിന്‍റെ വിജയ ലക്ഷ്യം - zampa news

112 റണ്‍സോടെ സെഞ്ച്വറി സ്വന്തമാക്കിയ ഓപ്പണര്‍ ജോണി ബ്രിസ്റ്റോയുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 302 റണ്‍സ് സ്വന്തമാക്കിയത്

ഏകദിനം വാര്‍ത്ത  ബ്രിസ്റ്റോ വാര്‍ത്ത  സാംപ വാര്‍ത്ത  odi news  zampa news  bairstow news
ഏകദിനം
author img

By

Published : Sep 16, 2020, 10:14 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 303 റണ്‍സിന്‍റെ വിജയ ലക്ഷ്യം. 112 റണ്‍സോടെ സെഞ്ച്വറി സ്വന്തമാക്കിയ ഓപ്പണര്‍ ജോണി ബ്രിസ്റ്റോയുടെ പിന്‍ബലത്തിലാണ് ആതിഥേയര്‍ 300 കടന്നത്. 126 പന്തില്‍ രണ്ട് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബ്രിസ്റ്റോയുടെ ഇന്നിങ്സ്. മധ്യനിരയില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 57 റണ്‍സെടുത്ത് ബില്ലിങ്സും 53 റണ്‍സെടുത്ത് ക്രിസ് വോക്‌സും തിളങ്ങി. ബ്രിസ്റ്റോയും ബില്ലിങ്സും ചേര്‍ന്ന് 114 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇരുവരുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്.

മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുന്നതിനിടെ ആതിഥേയര്‍ക്ക് ഏഴ്‌ വിക്കറ്റുകളാണ് നഷ്‌ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.