സതാംപ്‌റ്റണ്‍: ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാകും. സതാംപ്‌റ്റണില്‍ നടക്കുന്ന ടി20 മത്സരം രാത്രി 10.30ന് ആരംഭിക്കും. ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ അഭാവത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം പേസര്‍മാരായ ജേസണ്‍ ഹോള്‍ഡര്‍ മാര്‍ക്ക് വുഡ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയത് ഓയിന്‍ മോര്‍ഗനും കൂട്ടര്‍ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
-
An exciting contest awaits in Southampton!
— ICC (@ICC) September 3, 2020 " class="align-text-top noRightClick twitterSection" data="
Australia are all set to take on England in the first of the three T20Is on Friday. Which team are you backing?#ENGvAUS PREVIEW 👇 https://t.co/QL00R34b7o
">An exciting contest awaits in Southampton!
— ICC (@ICC) September 3, 2020
Australia are all set to take on England in the first of the three T20Is on Friday. Which team are you backing?#ENGvAUS PREVIEW 👇 https://t.co/QL00R34b7oAn exciting contest awaits in Southampton!
— ICC (@ICC) September 3, 2020
Australia are all set to take on England in the first of the three T20Is on Friday. Which team are you backing?#ENGvAUS PREVIEW 👇 https://t.co/QL00R34b7o
മറുവശത്ത് ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ഉള്‍പ്പെട്ട ബാറ്റിങ് നിര ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. മധ്യനിരയില്‍ സ്‌റ്റീവ് സ്‌മിത്തും കരുത്തുറ്റ സാന്നിധ്യമാകും. ബൗളര്‍മാര്‍ക്കിടയില്‍ പാറ്റ് കമ്മിന്‍സ് ഉള്‍പ്പെടെയുള്ളവരാണ് ഇംഗ്ലണ്ടിന് കരുത്തേകുന്നത്.
നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയും രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കനക്കും. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇരു ടീമുകളും ഇതിന് മുമ്പ് നേര്‍ക്കുനേര്‍ വന്നത് 2019ലെ ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലിലിലായിരുന്നു. അന്ന് ഓസിസിനെതിരെ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.
നിലവില്‍ സതാംപ്‌റ്റണില്‍ മഴയാണ് ഭീഷണി ഉയര്‍ത്തുന്നത്. നേരത്തെ പാകിസ്ഥാനെതിരായ ടെസ്റ്റ്, ടി20 പരമ്പരകളില്‍ മഴ വില്ലനായി അവതരിച്ചിരുന്നു. ടി20 പരമ്പരയിലെ ഒരു മത്സരം മഴ കാരണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. മൂന്ന് വീതം ടി20യും ഏകദിനവുമാണ് ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി ഓസ്‌ട്രേലിയ കളിക്കുക.