ETV Bharat / sports

കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ - ഓസ്ട്രേലിയ

കോഹ്‌ലിയുടെ 40-ാം സെഞ്ച്വറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓസീസിനായി പാറ്റ് കമ്മിൻസ് നാല് വിക്കറ്റും ആഡം സാമ്പ രണ്ട് വിക്കറ്റും നേടി

ഇന്ത്യ-ഓസ്ട്രേലിയ
author img

By

Published : Mar 5, 2019, 8:01 PM IST

നാഗ്പൂർ ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 251 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250 ന് എല്ലാവരും പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ (120 പന്തില്‍ 116) 40-ാം സെഞ്ച്വറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. രോഹിത് ശര്‍മ്മയെയും ശിഖര്‍ ധവാനെയും മടക്കിയാണ് ഓസീസ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്. എന്നാൽ ഒരറ്റത്ത് നായകൻ വിരാട് കോഹ്‌ലി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. നാലാമനായി ക്രീസിലെത്തിയ അമ്പാട്ടി റായിഡു മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ലിയോണിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കി. 18 റൺസായിരുന്നു റായിഡുവിന്‍റെ സമ്പാദ്യം. പിന്നീട് ഒത്തുചേര്‍ന്ന വിജയ് ശങ്കര്‍, കോഹ്‌ലി സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോഹ്‌ലി കളിച്ച സ്ട്രൈറ്റ് ഡ്രൈവ് സാംപയുടെ കൈയ്യിൽ തട്ടി സ്റ്റംപില്‍ കൊണ്ട് റൺ ഔട്ട് ആവുകയായിരുന്നു.

തൊട്ടടുത്ത പന്തില്‍ എം എസ് ധോണിയും പവലിയനില്‍ തിരിച്ചെത്തി. സാംപയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയായിരുന്നു ധോണി. ഇതിനിടയില്‍ ആശ്വാസമായത് കോഹ്‌ലിയുടെ ഇന്നിംഗ്സാണ്. ജഡേജയുമായി ഒത്തുച്ചേര്‍ന്ന കോഹ്‌ലി ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 67 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനൊപ്പം ചേര്‍ത്തു. കമ്മിന്‍സിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ ഖവാജക്ക് ക്യാച്ച്. അധികം വൈകാതെ കോഹ്‌ലിയും പവലിയനിലേക്ക് മടങ്ങി. പിന്നീടെത്തിയവര്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കീഴടങ്ങി. കുല്‍ദീപ് യാദവിനെ (3) കമ്മിന്‍സും ജസ്പ്രീത് ബുംറയെ (0) കൗള്‍ട്ടര്‍ നൈലും മടക്കി. ഓസീസിനായി പാറ്റ് കമ്മിൻസ് നാല് വിക്കറ്റും ആഡം സാമ്പ രണ്ട് വിക്കറ്റും നേടി

undefined

Intro:Body:

put story

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.