കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അജിങ്ക്യ രഹാനെക്ക് ബിസിസിഐ അനുമതി. കൗണ്ടി ടീമായ ഹാംപ്ഷയറിന് വേണ്ടിയാണ് രഹാനെ കളിക്കാനൊരുങ്ങുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രഹാനെക്ക് ഇടം കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെ രഹാനെ കൗണ്ടിയില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ബിസിസിഐ അനുവാദം നല്‍കിയതോടെയാണ് താരത്തിന്‍റെ കൗണ്ടി പ്രവേശം സാധ്യമായത്. ഹാംഷയറിനു വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രഹാനെ. ദക്ഷിണാഫ്രിക്കൻ താരം എയ്ഡന്‍ മാര്‍ക്രത്തിനു പകരമാണ് താരത്തെ ഹാംപ്ഷയര്‍ ടീമിലെത്തിച്ചിരിക്കുന്നത്. മെയ്- ജൂലൈ മാസങ്ങളിലാണ് കൗണ്ടി മത്സരങ്ങൾ നടക്കുക.
-
Welcome, @ajinkyarahane88! 👀🔥✍️
— Hampshire Cricket (@hantscricket) April 25, 2019 " class="align-text-top noRightClick twitterSection" data="
📝➡️ https://t.co/tkWlClRHoI#RahaneSigns pic.twitter.com/NvG3qZHkGI
">Welcome, @ajinkyarahane88! 👀🔥✍️
— Hampshire Cricket (@hantscricket) April 25, 2019
📝➡️ https://t.co/tkWlClRHoI#RahaneSigns pic.twitter.com/NvG3qZHkGIWelcome, @ajinkyarahane88! 👀🔥✍️
— Hampshire Cricket (@hantscricket) April 25, 2019
📝➡️ https://t.co/tkWlClRHoI#RahaneSigns pic.twitter.com/NvG3qZHkGI