പ്ലേ ഓഫിലെത്താൻ നാല് ടീമുകൾ നേർക്കുന്നേർ - ഐപിഎല്‍
ഹൈദരാബാദ്, രാജസ്ഥാൻ, കൊല്‍ക്കത്ത, പഞ്ചാബ് എന്നിവരാണ് അവസാന പ്ലേ ഓഫ് സീറ്റിനായി പോരാടുന്നത്
ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെയും അവസാനത്തെയും ടീം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവർ ഇതിനകം പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ചു. ശേഷിക്കുന്ന ഒരേയൊരു സ്ഥാനത്തേക്ക് ആര് കളിക്കുമെന്ന് അറിയാൻ ഇന്നത്തെയും നാളത്തെയും മത്സരങ്ങൾ നിർണായകമാണ്.
നാല് ടീമുകളാണ് ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി പോരാടുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർ മുൻ നിരയില്‍ നില്‍ക്കുമ്പോൾ കിംഗ്സ് ഇലവൻ പഞ്ചാബിന് നേരിയ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നത്. എല്ലാ ടീമുകൾക്കും ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നതും.
സൺറൈസേഴ്സ് ഹൈദരാബാദ്
പ്ലേ ഓഫ് സാധ്യത ഏറ്റവും കൂടുതലുള്ള ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ജയിച്ചിരുന്നുവെങ്കില്‍ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രവേശനം എളുപ്പമാവുമായിരുന്നു. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്‍റുള്ള സൺറൈസേഴ്സ് നാലാം സ്ഥാനത്താണ്. ഉയർന്ന റൺറേറ്റാണ് സൺറൈസേഴ്സിന്‍റെ സാധ്യത വർധിക്കാൻ കാരണം. ഒന്നാം സ്ഥാനത്തുള്ള ചെന്നൈയെക്കാൾ ഒരുപാട് മുകളിലാണ് സൺറൈസേഴ്സിന്‍റെ റൺറേറ്റ്. ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാല്‍ ഹൈദരാബാദിന് പ്ലേ ഓഫിലെത്താം. ബാംഗ്ലൂരിനെതിരെ വലിയ തോല്‍വി വഴങ്ങാതിരിക്കുകയും കൊല്‍ക്കത്തയും രാജസ്ഥാനും തോല്‍ക്കുകയും ചെയ്താല്‍ ഇതേ റൺറേറ്റിന്‍റെ ആനുകൂല്യത്തില്‍ ഹൈദരാബാദിന് പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
12 പോയിന്‍റുമായി ഹൈദരാബാദിന് താഴെ അഞ്ചാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാരായ കൊല്‍ക്കത്ത. അവസാന മത്സരത്തില്‍ മുംബൈയാണ് കൊല്‍ക്കത്തയുടെ എതിരാളികൾ. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ നൈറ്റ് റൈഡേഴ്സിന് മുംബൈക്കെതിരെ ജയം അനിവാര്യമാണ്. അതിന് പുറമെ ഇന്ന് നടക്കുന്ന മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് ബാംഗ്ലൂരിനോട് തോല്‍ക്കുകയും ചെയ്താല്‍ കൊല്‍ക്കത്ത പ്ലേഓഫില്‍ കടക്കും.
രാജസ്ഥാൻ റോയല്‍സ്
ഹൈദരാബാദിനെയും കൊല്‍ക്കത്തയെയും അപേക്ഷിച്ച് രാജസ്ഥാന് പ്ലേ ഓഫിലെത്താൻ നേരിയ സാധ്യത മാത്രമാണുള്ളത്. നിലവില്‍ 11 പോയിന്‍റുള്ള രാജസ്ഥാൻ ആറാം സ്ഥാനത്താണ്. ഇന്ന് ഡല്‍ഹിക്കെതിരെ നടക്കുന്ന ജീവൻമരണ പോരാട്ടത്തില്‍ ജയിച്ചാല്‍ രാജസ്ഥാന് 13 പോയിന്‍റാവും. അതോടൊപ്പം ശേഷിക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയും ഹൈദരാബാദും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം. ബാംഗ്ലൂരിനെതിരെയുള്ള കഴിഞ്ഞ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതാണ് രാജസ്ഥാന് തിരിച്ചടിയായത്.
കിംഗ്സ് ഇലവൻ പഞ്ചാബ്
നാല് ടീമുകളില്‍ പ്ലേ ഓഫ് സാധ്യത ഏറ്റവും കുറവുള്ളത് കിംഗ്സ് ഇലവൻ പഞ്ചാബിനാണ്. പത്ത് പോയിന്‍റ് മാത്രമുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ചെന്നൈക്കെതിരായ അവസാന മത്സരത്തില്‍ കുറഞ്ഞത് 100 റൺസിന്‍റെ മാർജിനില്‍ ജയിക്കുകയും ഹൈദരാബാദ്, രാജസ്ഥാൻ, കൊല്‍ക്കത്ത എന്നിവർ തോല്‍ക്കുകയും ചെയ്താല്‍ മാത്രമെ പഞ്ചാബ് പ്ലേ ഓഫിലെത്തുകയുള്ളു.
പ്ലേ ഓഫിലെത്താൻ നാല് ടീമുകൾ നേർക്കുന്നേർ
ഹൈദരാബാദ്, രാജസ്ഥാൻ, കൊല്‍ക്കത്ത, പഞ്ചാബ് എന്നിവരാണ് അവസാന പ്ലേ ഓഫ് സീറ്റിനായി പോരാടുന്നത്
ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെയും അവസാനത്തെയും ടീം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവർ ഇതിനകം പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ചു. ശേഷിക്കുന്ന ഒരേയൊരു സ്ഥാനത്തേക്ക് ആര് കളിക്കുമെന്ന് അറിയാൻ ഇന്നത്തെയും നാളത്തെയും മത്സരങ്ങൾ നിർണായകമാണ്.
നാല് ടീമുകളാണ് ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി പ്രധാനമായി പോരാടുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർ മുൻ നിരയില്‍ നില്‍ക്കുമ്പോൾ നാലാമരായ കിംഗ്സ് ഇലവൻ പഞ്ചാബിന് നേരിയ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നത്. എല്ലാ ടീമുകൾക്കും ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്.
സൺറൈസേഴ്സ് ഹൈദരാബാദ്
പ്ലേ ഓഫ് സാധ്യത ഏറ്റവും കൂടുതലുള്ള ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ജയിച്ചിരുന്നുവെങ്കില്‍ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രവേശനം എളുപ്പമാവുമായിരുന്നു. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്‍റുള്ള സൺറൈസേഴ്സ് നാലാം സ്ഥാനത്താണ്. ഉയർന്ന റൺറേറ്റാണ് സൺറൈസേഴ്സിന്‍റെ സാധ്യത വർധിക്കാൻ കാരണം. ഒന്നാം സ്ഥാനത്തുള്ള ചെന്നൈയെക്കാൾ ഒരുപാട് മുകളിലാണ് സൺറൈസേഴ്സിന്‍റെ റൺറേറ്റ്. ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാല്‍ ഹൈദരാബാദിന് പ്ലേ ഓഫിലെത്താം. ബാംഗ്ലൂരിനെതിരെ വലിയ തോല്‍വി വഴങ്ങാതിരിക്കുകയും കൊല്‍ക്കത്തയും രാജസ്ഥാനും തോല്‍ക്കുകയും ചെയ്താല്‍ ഇതേ റൺറേറ്റിന്‍റെ ആനുകൂല്യത്തില്‍ ഹൈദരാബാദിന് പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
12 പോയിന്‍റുമായി ഹൈദരാബാദിന് താഴെ അഞ്ചാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാരായ കൊല്‍ക്കത്ത. അവസാന മത്സരത്തില്‍ മുംബൈയാണ് കൊല്‍ക്കത്തയുടെ എതിരാളികൾ. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ നൈറ്റ് റൈഡേഴ്സിന് മുംബൈക്കെതിരെ ജയം അനിവാര്യമാണ്. അതിന് പുറമെ ഇന്ന് നടക്കുന്ന മത്സരത്തില്‍ സൺറൈസേഴ്സ് ബാംഗ്ലൂരിനോട് തോല്‍ക്കുകയും ചെയ്താല്‍ കൊല്‍ക്കത്ത പ്ലേഓഫില്‍ കടക്കും.
രാജസ്ഥാൻ റോയല്‍സ്
ഹൈദരാബാദിനെയും കൊല്‍ക്കത്തയെയും അപേക്ഷിച്ച് രാജസ്ഥാന് പ്ലേ ഓഫിലെത്താൻ നേരിയ സാധ്യത മാത്രമാണുള്ളത്. നിലവില്‍ 11 പോയിന്‍റുള്ള രാജസ്ഥാൻ ആറാം സ്ഥാനത്താണ്. ഇന്ന് ഡല്‍ഹിക്കെതിരെ നടക്കുന്ന ജീവൻമരണ പോരാട്ടത്തില്‍ ജയിച്ചാല്‍ രാജസ്ഥാന് 13 പോയിന്‍റാവും. അതോടൊപ്പം ശേഷിക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയും ഹൈദരാബാദും തോറ്റാല്‍ മാത്രമേ രാജസ്ഥാൻ പ്ലേ ഓഫിലെത്തു. ബാംഗ്ലൂരിനെതിരെയുള്ള കഴിഞ്ഞ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതാണ് രാജസ്ഥാന് തിരിച്ചടിയായത്.
കിംഗ്സ് ഇലവൻ പഞ്ചാബ്
നാല് ടീമുകളില്‍ പ്ലേ ഓഫ് സാധ്യത ഏറ്റവും കുറവുള്ളത് കിംഗ്സ് ഇലവൻ പഞ്ചാബിനാണ്. പത്ത് പോയിന്‍റ് മാത്രമുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ചെന്നൈക്കെതിരായ അവസാന മത്സരത്തില്‍ കുറഞ്ഞത് 100 റൺസിന്‍റെ മാർജിനില്‍ ജയിക്കുകയും ഹൈദരാബാദ്, രാജസ്ഥാൻ, കൊല്‍ക്കത്ത എന്നിവർ തോല്‍ക്കുകയും ചെയ്താല്‍ മാത്രമെ പഞ്ചാബ് പ്ലെ ഓഫിലെത്തുകയുള്ളു.
Conclusion: