ETV Bharat / sports

ലോകകപ്പ് കഴിഞ്ഞാല്‍ മികച്ചത് ഐപിഎല്‍: ജോസ്‌ ബട്ട്ലർ

ഇതേവരെ 45 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 1,386 റണ്‍സ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ജോസ്‌ ബട്ട്ലർ സ്വന്തമാക്കിയിട്ടുണ്ട്

jose butler news  ipl news  world cup news  ജോസ് ബട്ട്ലർ വാർത്ത  ഐപിഎല്‍ വാർത്ത  ലോകകപ്പ് വാർത്ത
ജോസ്‌ ബട്ട്ലർ
author img

By

Published : May 23, 2020, 4:33 PM IST

ലണ്ടന്‍: ഐപിഎല്‍ ഇംഗ്ലീഷ് ക്രിക്കറ്റിനെ പരിപോഷിപ്പിച്ചുവെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ജോസ്‌ ബട്ട്ലർ. അതിനാല്‍ തന്നെ ലോകകപ്പ് കഴിഞ്ഞാല്‍ ആഗോള തലത്തില്‍ മികച്ച ക്രിക്കറ്റ് ടൂർണമെന്‍റ് ഐപിഎല്ലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി ഐപിഎല്ലില്‍ ഇംഗ്ലീഷ് താരങ്ങൾ പങ്കാളികളാവുന്നു. ഞാന്‍ എപ്പോഴും കളിക്കാന്‍ ആഗ്രഹിക്കുന്ന ടൂർണമെന്‍റാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറാണ് ബട്ട്ലർ.

jose butler news  ipl news  world cup news  ജോസ് ബട്ട്ലർ വാർത്ത  ഐപിഎല്‍ വാർത്ത  ലോകകപ്പ് വാർത്ത
ഐപിഎല്‍

രണ്ട് സീസണുകളില്‍ ബട്ട്ലർ ഐപിഎല്ലിന്‍റെ ഭാഗമായിട്ടുണ്ട്. 2016-17 വർഷത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും 2018-ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും ബട്ട്ലർ കളിച്ചു. ഇതേവരെ 45 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 1,386 റണ്‍സ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 150 ആണ് ജോസ് ബട്ട്ലറിന്‍റെ ബാറ്റിങ് ശരാശരി. ലോകോത്തര താരങ്ങൾ കളിക്കുന്ന ഐപിഎല്‍ പോലുള്ള ടൂർണമെന്‍റുകളില്‍ കളിക്കാന്‍ ആരും ആഗ്രഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.