ETV Bharat / sports

ലോകകപ്പ് നേട്ടം; അവിസ്‌മരണീയ മുഹൂർത്തമെന്ന് സച്ചിന്‍ - സച്ചിന്‍ ടെന്‍ഡുല്‍ക്കർ വാർത്ത

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ മുഹൂർത്തം ലോറസ് സ്‌പോർട്ടിങ് മൊമന്‍റിനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്

sachin tendulkar news  2011 World Cup  സച്ചിന്‍ വാർത്ത  sachin news  സച്ചിന്‍ ടെന്‍ഡുല്‍ക്കർ വാർത്ത  2011 ലോകകപ്പ് വാർത്ത
സച്ചിന്‍
author img

By

Published : Feb 13, 2020, 6:03 PM IST

മുംബൈ: 2011ലെ ഏകദിന ലോകകപ്പ് വിജയം ഇപ്പോഴം ഓർമ്മകളില്‍ പച്ചപിടിച്ച് നില്‍ക്കുന്നതായി ഇതിഹസാ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ കിരീടം സ്വന്തമാക്കിയ നിമിഷങ്ങൾ ഇന്നലെ എന്ന പോലെ ഓർമ്മയുണ്ട്. ആ ഓർമ്മകൾ ഉത്തേജനം പകരുന്നതായും സച്ചിന്‍ കൂട്ടിച്ചേർത്തു.

മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് ലോകകപ്പ് സ്വന്തമാക്കിയത്. ഫൈനല്‍ മത്സരത്തില്‍ ടീം ഇന്ത്യ ശ്രീലങ്കക്ക് എതിരെ 10 പന്ത് ശേഷിക്കെ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. തന്‍റെ ആറാമത്തെ ഏകദിന ലോകകപ്പിലായിരുന്നു സച്ചിന്‍റെ കിരീടം നേട്ടം.

sachin tendulkar news  2011 World Cup  സച്ചിന്‍ വാർത്ത  sachin news  സച്ചിന്‍ ടെന്‍ഡുല്‍ക്കർ വാർത്ത  2011 ലോകകപ്പ് വാർത്ത
ലോറസ് സ്‌പോർട്ടിങ് മൊമന്‍റിനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ച മുഹൂർത്തം.

മത്സര ശേഷം ടീം അംഗങ്ങൾ സച്ചിനെ തോളിലേറ്റി സ്‌റ്റേഡിയം വലംവെച്ചിരുന്നു. ഈ മുഹൂർത്തം ലോറസ് സ്‌പോർട്ടിങ് മൊമന്‍റിനുള്ള പുരസ്‌കാരത്തിന് അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു. വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാരത്തിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. ലോകത്തെമ്പാടുമുള്ള ആരാധകർക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. പുരസ്‌കാര പ്രഖ്യാപനം 17-ന് ബെർലിനില്‍ നടക്കും. വോട്ട് ചെയ്യാനുള്ള ലിങ്ക ഉൾപ്പെടെയായിരുന്നു കോലിയുടെ ട്വീറ്റ്.

തനിക്ക് പിന്തുണയുമായി രംഗത്ത് വന്ന കോലിക്ക് നന്ദി അർപ്പിച്ച് സച്ചിനും രംഗത്ത് വന്നു. താങ്കളെ പോലൊരു സഹതാരത്തെയും സുഹൃത്തിനെയും ലഭിച്ചതില്‍ സന്തോഷിക്കുന്നതായും എപ്പോഴും ഓർമ്മിക്കുന്ന മുഹൂർത്തമാണ് ഇതെന്നും സച്ചിന്‍ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.