ETV Bharat / sports

സെഞ്ച്വറിയുമായി രോഹിത് ശർമ്മ; ഇന്ത്യ മികച്ച നിലയില്‍

മായങ്ക് അഗർവാളിനൊപ്പം 200 റൺസിന്‍റെ ഓപ്പണിങ് വിക്കറ്റ് കൂട്ട്കെട്ട് സൃഷ്ടിച്ച രോഹിത് ശർമ്മ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് വിശാഖപട്ടണത്ത് നേടിയത്. അർദ്ധസെഞ്ച്വറിയുമായി മായങ്ക് അഗർവാൾ രോഹിത്തിന് മികച്ച പിന്തുണ നല്‍കിയതോടെ ആദ്യ രണ്ട് സെഷനുകളില്‍ ദക്ഷിണാഫ്രിക്കൻ ബൗളർമാർ നന്നായി വിയർത്തു.

രോഹിത് ശർമ്മയ്ക്ക് അർദ്ധ സെഞ്ച്വറി; ഇന്ത്യയ്ക്ക് മികച്ച തുടക്കം
author img

By

Published : Oct 2, 2019, 9:33 AM IST

Updated : Oct 2, 2019, 2:31 PM IST

അഞ്ച് സിക്സും 12 ഫോറും അടക്കമാണ് രോഹിത് ഓപ്പണറുടെ റോളിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയത്. അർദ്ധസെഞ്ച്വറിയുമായി മായങ്ക് അഗർവാൾ രോഹിത്തിന് മികച്ച പിന്തുണ നല്‍കിയതോടെ ആദ്യ രണ്ട് സെഷനുകളില്‍ ദക്ഷിണാഫ്രിക്കൻ ബൗളർമാർ നന്നായി വിയർത്തു. റിഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയെ വിക്കറ്റ് കീപ്പറാക്കിയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. മുഹമ്മദ് ഷമിയും ഇശാന്ത് ശർമ്മയും പേസ് ബൗളിങിനെ നയിക്കുമ്പോൾ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് ടീം ഇന്ത്യയുടെ സ്പിന്നർമാർ. ദക്ഷിണാഫ്രിക്കൻ നിരയില്‍ നായകൻ ഫാഫ് ഡുപ്ലിസി നായകനായി മടങ്ങിയെത്തി. സ്പിൻ ബൗളിങ് ഓൾറൗണ്ടർ സെനുരൻ മുത്തുസ്വാമി ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി നടക്കുന്ന പരമ്പരയില്‍ വിജയത്തോടെ തുടങ്ങാനാണ് ഇരു ടീമുകളുടേയും ശ്രമം. വെസ്റ്റിൻഡീസിന് എതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യയാണ് നിലവില്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ളത്.

Intro:Body:

ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ഇന്ന് 

Conclusion:
Last Updated : Oct 2, 2019, 2:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.