ETV Bharat / sports

ഡബിൾ സെഞ്ച്വറിയുമായി മായങ്ക്; 400 കടന്ന് ഇന്ത്യ - ROHIT SHARMA

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ട് സ്കോർ ആയ 317 റൺസ് ചേർത്താണ് രോഹിത് മടങ്ങിയത്.

ഡബിൾ സെഞ്ച്വറിയുമായി മായങ്ക്; 400 കടന്ന് ഇന്ത്യ
author img

By

Published : Oct 3, 2019, 11:00 AM IST

Updated : Oct 3, 2019, 2:08 PM IST

വിശാഖപട്ടണം; ഓപ്പണർ മായങ്ക് അഗർവാളിന്‍റെ കന്നി ഇരട്ട സെഞ്ച്വറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. മായങ്ക് അഗർവാൾ ഡബിൾ സെഞ്ച്വറി നേടിയപ്പോൾ ടെസ്റ്റ് ഓപ്പണറായി അരങ്ങേറിയ രോഹിത് ശർമ്മ 176 റൺസ് നേടി പുറത്തായി. പിന്നാലെ എത്തിയ ചേതേശ്വർ പൂജാര ആറ് റൺസിനും നായകൻ വിരാട് കോലി 20 റൺസിനും പുറത്തായെങ്കിലും ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കി മാറ്റിയ മായങ്ക് ഇന്ത്യൻ ടീമിന്‍റെ നട്ടെല്ലായി. വിശാഖപട്ടണത്ത് മഴമൂലം ഇന്നലെ കളി നിർത്തി വെച്ചതിന് ശേഷം രണ്ടാം ദിനം കളി തുടങ്ങിയപ്പോൾ മുതല്‍ രോഹിത് ശർമ്മയും മായങ്ക് അഗർവാളും മികച്ച ഫോമിലായിരുന്നു.

ഇന്നലെ അർദ്ധ സെഞ്ച്വറിയുമായി കളി തുടർന്ന മായങ്ക് ഇന്ന് രാവിലെ തന്നെ കരിയറിലെ ആദ്യ സെഞ്ച്വറി തികച്ചു. 204 പന്തില്‍ നിന്നാണ് മായങ്ക് സെഞ്ച്വറി നേടിയത്. തൊട്ടുപിന്നാലെ രോഹിത് ശർമ്മ 150 റൺസ് കടന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ട് സ്കോർ ആയ 317 റൺസ് ചേർത്താണ് രോഹിത് മടങ്ങിയത്. ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്.

Intro:Body:

150 കടന്ന് രോഹിത്; സെഞ്ച്വറിയുമായി മായങ്കും

വിശാഖപട്ടണം; ടെസ്റ്റ് ഓപ്പണറായി അരങ്ങേറിയ മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയ്ക്ക് പിന്നാലെ മായങ്ക് അഗർവാളിനും സെഞ്ച്വറി. മഴമൂലം ഇന്നലെ കളി നിർത്തി വെച്ചതിന് ശേഷം രണ്ടാം ദിനം കളി തുടങ്ങിയപ്പോൾ മുതല്‍ ഇരുവരും മികച്ച ഫോമിലായിരുന്നു.

ഇന്നലെ അർദ്ധ സെഞ്ച്വറിയുമായി കളി തുടർന്ന മായങ്ക് ഇന്ന് രാവിലെ തന്നെ കരിയറിലെ ആദ്യ സെഞ്ച്വറി തികച്ചു. 204 പന്തില്‍ നിന്നാണ് മായങ്ക് സെഞ്ച്വറി നേടിയത്. തൊട്ടുപിന്നാലെ രോഹിത് ശർമ്മ 150 റൺസ് കടന്നു. ഓപ്പണർമാർ മികച്ച പ്രകടനം തുടർന്നതോടെ ഇന്ത്യ രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമാകാതെ 284 റൺസ് കടന്നു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ട് സ്കോറാണ് ഇരുവരും ചേർന്ന് വിശാഖപട്ടണത്ത് നേടിയത്. 

Conclusion:
Last Updated : Oct 3, 2019, 2:08 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.