വിശാഖപട്ടണം; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 203 റൺസിന്‍റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 395 റൺസ് ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് ഓൾഔട്ടായി. ഇതോടെ മൂന്ന് ടെസ്റ്റുകളുള്ള ഫ്രീഡം ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ (1-0) ത്തിന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് നേട്ടവുമായി തകർപ്പൻ ബൗളിങ് പ്രകടനം നടത്തിയ മുഹമ്മദ് ഷമിയുടെ മികവിലാണ് ഇന്ത്യയുടെ വിജയം. രവീന്ദ്രജഡേജ നാല് വിക്കറ്റുകൾ നേടി ഷമിക്ക് മികച്ച പിന്തുണ നല്‍കി. അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ നിരയില്‍ അർദ്ധ സെഞ്ച്വറി നേടിയ പിഡിറ്റ് മാത്രമാണ് പിടിച്ചു നിന്നത്. മുത്തുസ്വാമി 49 റൺസെടുത്തു.
-
1-0 🇮🇳🇮🇳🇮🇳#TeamIndia win the 1st Test in Vizag by 203 runs #INDvSA @Paytm pic.twitter.com/iFvuKOXPOJ
— BCCI (@BCCI) October 6, 2019 " class="align-text-top noRightClick twitterSection" data="
">1-0 🇮🇳🇮🇳🇮🇳#TeamIndia win the 1st Test in Vizag by 203 runs #INDvSA @Paytm pic.twitter.com/iFvuKOXPOJ
— BCCI (@BCCI) October 6, 20191-0 🇮🇳🇮🇳🇮🇳#TeamIndia win the 1st Test in Vizag by 203 runs #INDvSA @Paytm pic.twitter.com/iFvuKOXPOJ
— BCCI (@BCCI) October 6, 2019