ETV Bharat / sports

ക്യാപ്‌റ്റന്‍സി പരിഗണനയില്‍ ഡേവിഡ് വാര്‍ണര്‍; ആജീവനാന്ത വിലക്ക് പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് - ക്രിക്കറ്റ് ഓസ്‌ട്രേലിയ

2018 ലെ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് ഡേവിഡ് വാര്‍ണറിന് ക്യാപ്‌റ്റന്‍സിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.

Cricket Australia  David Warner Captaincy Ban  Cricket Australia considers David Warner ban  ഡേവിഡ് വാര്‍ണര്‍  പന്ത് ചുരണ്ടല്‍  ക്രിക്കറ്റ് ഓസ്‌ട്രേലിയ  സിഎ ചെയർമാൻ ലാച്ലൻ ഹെൻഡേഴ്സൺ
ക്യാപ്‌റ്റന്‍സി പരിഗണനയില്‍ ഡേവിഡ് വാര്‍ണര്‍ ; ക്രിക്കറ്റ് ഓസ്‌ട്രേലിയ ആജീവനാന്ത വിലക്ക് പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
author img

By

Published : Oct 13, 2022, 2:13 PM IST

സിഡ്‌നി: ഡേവിഡ് വാര്‍ണര്‍ക്ക് ക്യാപ്‌റ്റന്‍സിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ തീരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍റെ കോഡ്‌ ഓഫ് എത്തിക്‌സ് പുതുക്കിയെഴുതാന്‍ പദ്ധതിയിടുന്നതിലൂടെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പുതിയ തീരുമാനം. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് ഇടംകയ്യന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറിന് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നത്.

നിലവിലെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ 35കാരനായ താരത്തിന് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വാർണറുടെ വിലക്ക് പുനഃപരിശോധിക്കുന്നതിന് മുമ്പ് സിഎയുടെ കോഡ് തിരുത്തിയെഴുതേണ്ടത് ആവശ്യമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഹോബര്‍ട്ടില്‍ നടക്കുന്ന ബോര്‍ഡ് മീറ്റിങ്ങില്‍ ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയുണ്ടാകുമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കോഡ് ഓഫ് എത്തിക്‌സ് ആവശ്യമെങ്കില്‍ മാറ്റിയെഴുതുമെന്നാണ് സിഎ ചെയർമാൻ ലാച്ലൻ ഹെൻഡേഴ്സൺ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ നിലിവിലെ നിയമങ്ങള്‍ മാറ്റി എഴുതാന്‍ സാധിക്കുമോ എന്നുള്ള വിഷയം കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള താരമാണ് വാര്‍ണര്‍ എന്നും ഹെൻഡേഴ്സൺ കൂട്ടിച്ചേര്‍ത്തു. ആരോണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്തേക്ക് ഡേവിഡ് വാര്‍ണറിന്‍റെ പേരും ഉയര്‍ന്ന് കേട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.