മെല്‍ബണ്‍: അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്നും പിന്മാറി ഓസ്ട്രേലിയന്‍ പുരുഷ ടീം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും, സ്ത്രീകളുടെ തൊഴിലിനും താലിബാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പരമ്പര റദ്ദാക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നിശ്ചയിച്ചിരുന്നത്.
-
Cricket Australia is committed to supporting growing the game for women and men around the world, including in Afghanistan, and will continue to engage with the Afghanistan Cricket Board in anticipation of improved conditions for women and girls in the country. pic.twitter.com/cgQ2p21X2Q
— Cricket Australia (@CricketAus) January 12, 2023 " class="align-text-top noRightClick twitterSection" data="
">Cricket Australia is committed to supporting growing the game for women and men around the world, including in Afghanistan, and will continue to engage with the Afghanistan Cricket Board in anticipation of improved conditions for women and girls in the country. pic.twitter.com/cgQ2p21X2Q
— Cricket Australia (@CricketAus) January 12, 2023Cricket Australia is committed to supporting growing the game for women and men around the world, including in Afghanistan, and will continue to engage with the Afghanistan Cricket Board in anticipation of improved conditions for women and girls in the country. pic.twitter.com/cgQ2p21X2Q
— Cricket Australia (@CricketAus) January 12, 2023
'അഫ്‌ഗാനിസ്ഥാനിലുള്‍പ്പടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ ഗെയിം വളര്‍ത്തുന്നതിനെ പിന്തുണയ്‌ക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും സാഹചര്യം മെച്ചപ്പെടുന്നതിനായി അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ തുടരും'. ഔദ്യോഗിക പ്രസ്താവനയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവരുമായുള്ള വിപുലമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പരമ്പര ഉപേക്ഷിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്. അതേസമയം പരമ്പരയില്‍ നിന്നും പിന്മാറിയതോടെ സൂപ്പര്‍ ലീഗില്‍ 30 പോയിന്‍റ് ഓസ്ട്രേലിയക്ക് നഷ്‌ടപ്പെടും. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ഓസ്‌ട്രേലിയ ഇതിനോടകം തന്നെ യോഗ്യത നേടിയതിനാൽ പോയിന്റുകൾക്ക് വലിയ പ്രാധാന്യമില്ല.
2021 പകുതിയോടെയാണ് താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. പിന്നാലെ കായിക രംഗത്ത് ഉള്‍പ്പടെ വനിതകളുടെ പങ്കാളിത്തത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. നിലവില്‍ ഐസിസിയുടെ സ്ഥിരാംഗമായ അഫ്‌ഗാനിസ്ഥാന് രാജ്യാന്തര ക്രിക്കറ്റില്‍ വനിത ടീം ഇല്ലാത്തത്.
കായിക രംഗത്തിന് പുറമെ മറ്റ് മേഖലകളിലും സ്ത്രീവിരുദ്ധ നിലപാടാണ് താലിബാന്‍ സ്വീകരിക്കുന്നത്. അടുത്തിടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുകയും സര്‍വകലാശാലകളില്‍ ഉള്‍പ്പടെ അവര്‍ ചേരുന്നത് വിലക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ എന്‍ജിഒകളില്‍ ജോലി ചെയ്യുന്നതില്‍ നിന്നും സ്ത്രീകള്‍ക്ക് അഫ്‌ഗാനില്‍ വിലക്കേര്‍പ്പെടുത്തി.
ആഗോളതലത്തിലും ഈ വിഷയം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഫ്‌ഗാനിസ്ഥാനെതിരായി യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഏകദിന പരമ്പരയില്‍ നിന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറിയത്. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക് ശേഷമായിരുന്നു അഫ്‌ഗാനിസ്ഥാനെതിരായിരുന്നു മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.