മുംബെെ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്യുമെന്ന് ബോർഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) തിങ്കളാഴ്ച പ്രഖ്യാപിച്ചു. 10 ലിറ്ററിന്‍റെ ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് ബിസിസിഐ സംഭവന ചെയ്യുക.
മാസങ്ങൾക്കുള്ളിൽ ഓക്സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. വൈറസിനെതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും, മുൻനിര പോരാളികളെ സംരക്ഷിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും പ്രസ്താവനയില്‍ ബിസിസിഐ വ്യക്തമാക്കി.
also read: നിർഭയമായി കളിക്കാനാണ് കോലിയുടെ നിര്‍ദേശം: ശുഭ്മാന്‍ ഗില്‍
മഹാമാരിയെ ചെറുക്കാൻ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും, തോളോടു തോൾ ചേർന്ന് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കണമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പ്രതികരിച്ചു. അതേസമയം യോഗ്യതയ്ക്ക് അനുസരിച്ച് വാക്സിന്‍ സ്വീകരിക്കണമെന്ന് സെക്രട്ടറി ജയ് ഷാ അഭ്യര്‍ഥിച്ചു.