ന്യൂഡൽഹി : ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് കൊവിഡിന്‍റെ രൂപത്തിൽ ലഭിച്ചത്. ഇന്ത്യൻ ക്യാമ്പിൽ കോച്ച് രവിശാസ്ത്രി ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് ബാധിച്ചതിനാൽ അവസാന ടെസ്റ്റ് ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയില്‍ 2-1 ന് മുന്നിലായിരുന്നു ഇന്ത്യ.
അതേസമയം ഇംഗ്ലണ്ടിൽ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവര്‍ നല്‍കിയ സംഭാവന വിസ്‌മരിക്കാനാവില്ലെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു. മധ്യനിര ഫോമിലല്ലാതിരുന്നിട്ടും ഇന്ത്യയെ ശക്തമായ പൊസിഷനില്‍ എത്തിച്ചത് ഓപ്പണര്‍മാരാണ്, സെവാഗ് പറഞ്ഞു.
കൂടാതെ മത്സരത്തിലുടനീളം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ അജിങ്ക്യ രഹാനയെയും സെവാഗ് പിന്തുണച്ചു. ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനത്തെ മാത്രം മുൻനിർത്തി രഹാനയെ ടീമിൽ നിന്ന് ഒഴിവാക്കരുതെന്ന് വീരു പറഞ്ഞു.
ALSO READ: ഉപേക്ഷിച്ച അഞ്ചാം ടെസ്റ്റ് പുനക്രമീകരിക്കണം ; ആവശ്യവുമായി ബിസിസിഐ
വിദേശ പരമ്പരകളിൽ നിരാശപ്പെടുത്തിയാൽ ഇന്ത്യൻ മണ്ണിൽ കൂടി അവസരം നൽകണം. ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ പോലും ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടാകും. അതിനാൽ രഹാനയ്ക്ക് നാട്ടിൽ നടക്കുന്ന പരമ്പരയിൽ കൂടി അവസരം നൽകണം, സെവാഗ് കൂട്ടിച്ചേർത്തു.